ആന്റണി പെരുമ്പാവൂരിന്റെ മകളുടെ മനസ്സമ്മത വീഡിയോ; നിറസാന്നിധ്യമായി മോഹന്‍ലാലും

Daughter of Producer Antony perumbavoor engagement video

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ മനസ്സമ്മതം കഴിഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. മനസ്സമ്മത വീഡിയോയും പുറത്തെത്തി. മോഹന്‍ലാലും പങ്കെടുത്തിരുന്നു ചടങ്ങുകളില്‍.

ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോക്ടര്‍ അനിഷയുടെ വരന്‍ ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ്. കൊച്ചിയിലെ ഒരു ദേവാലയത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഡിസംബറിലായിരിക്കും വിവാഹം.

Read more:ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്; അബിയുടെ മരിക്കാത്ത ഓര്‍മ്മകളില്‍ ഷെയ്ന്‍ നിഗം

മലയാള ചലച്ചിത്ര രംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടില്‍ ഒന്നാണ് മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ളത്. മലയാള സിനിമയിലെ ഹിറ്റ് നിര്‍മാതാക്കളില്‍ ഒരാളാണ് ആന്റണി പെരുമ്പാവൂര്‍.

Story highlights: Daughter of Producer Antony perumbavoor engagement video