ബാബു ആന്റണിക്കൊപ്പം പവര്‍ സ്റ്റാറില്‍ കിക്ക് ബോക്‌സിങ് ഇതിഹാസവും

November 9, 2020
Hollywood actor Robert Parham joins Power Star

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പവര്‍ സ്റ്റാര്‍. ഒമര്‍ ലുലു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസമായ റോബര്‍ട് പര്‍ഹാമും ചിത്രത്തില്‍ എത്തുന്നുണ്ട്. ഇതിനു പുറമെ ഹോളിവുഡ് താരം ലീയിസ് മാന്‍ഡിലറും ചിത്രത്തിന്റെ ഭാഗമായെത്തുന്നു.

അഞ്ച് തവണ കിക്ക് ബോക്‌സിങില്‍ ലോകചാമ്പ്യനും നാല് തവണ സ്‌പോര്‍ട് കരാട്ടെ ചാമ്പ്യനുമായ റോബര്‍ട്ട് പര്‍ഹാം നടനും സംവിധായകനും നിര്‍മാതാവും എഴുത്തുകാരനും കൂടിയാണ്. ഡെന്നീസ് ജോസഫ് ആണ് പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Read more: 400 സഹപ്രവര്‍ത്തകര്‍ക്ക് ചിമ്പുവിന്റെ ദീപാവലി സമ്മാനം

അതേസമയം മലയാളചലച്ചിത്ര രംഗത്ത് സംഘട്ടനരംഗങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിച്ചുകൊണ്ടാണ് ബാബു ആന്റണി വെള്ളിത്തിരയില്‍ ശ്രദ്ധേയനായത്. ഭരതന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ചിലമ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും വെള്ളിത്തിരയില്‍ കൈയടി നേടുന്നു. എണ്‍പതിലധികം മലയാള സിനിമയില്‍ ബാബു ആന്റണി വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story highlights: Hollywood actor Robert Parham joins Power Star