കിടിലന്‍ ഗെറ്റപ്പില്‍ ജോജു ജോര്‍ജ്, ശ്രദ്ധനേടി പീസ് ലൊക്കേഷന്‍ ചിത്രം

Joju George Bike stunt Photo

അഭിനയ മികവുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പീസ്. ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ ചിത്രം ശ്രദ്ധ നേടുന്നു. തികച്ചും വ്യത്യസ്തമായ ലുക്കിലാണ് ജോജു ജോര്‍ജ് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. RX100-ന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുന്ന ജോജുവാണ് ചിത്രത്തില്‍.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നവാഗതനായ സന്‍ഫീര്‍ കെ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: ‘ഒരു ഫോട്ടോ ഫ്‌ളാഷിനു മുന്നില്‍’; സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്റെ കുട്ടിക്കാല ചിത്രം

സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്ത്, ലെന, അതിഥി രവി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് പീസ് എന്ന ചിത്രത്തില്‍. ഷമീര്‍ ഗിബ്രാന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

Story highlights: Joju George Bike stunt Photo