അമ്മയും മകളും ചേർന്ന് വിമാനം പറത്തിയത് ചരിത്രത്തിലേക്ക്

November 11, 2020

‘പറക്കും കുടുംബം’ എന്നാണ് അമേരിക്കൻ സ്വദേശി സൂസിയേയും കുടുംബത്തേയും വിശേഷിപ്പിക്കാറ്.. അച്ഛനും അമ്മയും മക്കളും പൈലറ്റുമാരായത് കൊണ്ടാണ് ഇത്തരത്തിൽ ഇവരെ വിശേഷിപ്പിക്കുന്നതും. കഴിഞ്ഞ ദിവസം സൂസിയും മകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. ആദ്യമായി കൊമേഴ്‌സ്യൽ വിമാനം പറത്തുന്ന അമ്മയും മകളും എന്ന ചരിത്രമാണ് സൂസി ഗാരറ്റും മകൾ ഡോണ ഗാരറ്റും ചേർന്ന് സ്വന്തമാക്കിയത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വൈമാനികയാണ് ക്യാപ്റ്റൻ സൂസി ഗാരറ്റ്. ഭർത്താവ് ഡഗും മകൻ മാർക്കും പൈലറ്റുമാരാണ്. ഇപ്പോഴിതാ മകൾ ഡോണയും മാതാപിതാക്കളുടെയും സഹോദരന്റെയും ജോലി തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം തന്റെ മക്കൾ ഒരിക്കലും പൈലറ്റുമാർ ആകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തങ്ങളെ പോലെ ഇപ്പോൾ അവരും ഏറെ ആസ്വദിച്ചാണ് ഈ ജോലി ചെയ്യുന്നത്. അതിൽ അതിയായ സന്തോഷം ഉണ്ടെന്നും പറഞ്ഞിരിക്കുകയാണ് സൂസി ഗാരറ്റ്.

Read also:തലമുടിയാണ് മെയിന്‍; മുടിയഴകുമായി സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ബോബ്കട്ട് സെങ്കമലം

കഴിഞ്ഞ ദിവസം സൂസിയും മകൾ ഡോണയും ചേർന്ന് യുഎസിലെ സ്കൈവെസ്റ്റ് എയർലൈന്റെ ഫ്ലൈറ്റാണ് പറത്തിയത്. അതേസമയം മകൾക്കൊപ്പം വിമാനം പറത്താനായത് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നുവെന്നും ആദ്യമായി വിമാനം പറത്തിയപ്പോൾ താൻ അനുഭവിച്ച ആവേശം മകളുടെ കണ്ണിലും കാണാൻ കഴിഞ്ഞെന്നും സൂസി പറഞ്ഞു.

Story Highlights: Mother and daughter make history by piloting same commercial plane together