റിലീസിനൊരുങ്ങി ‘ഇസാക്കിന്റെ ഇതിഹാസം’; ചിത്രം എത്തുന്നത് നീസ്ട്രീം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ

November 4, 2020

സിദ്ദിഖ് പ്രധാന കഥാപാത്രമായി എത്തുന്ന ആര്‍.കെ. അജയകുമാര്‍ ചിത്രം ഇസാക്കിന്റെ ഇതിഹാസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിനൊരുങ്ങുന്നു. ഉമാമഹേശ്വരി ക്രിയേഷന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ നിര്‍മിക്കുന്ന ചിത്രം യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെകെഎച്ച് ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ആദ്യത്തെ മലയാളം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് റിലീസിനൊരുങ്ങുന്നത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഫാദര്‍ ഇസാക്ക് എന്ന കേന്ദ്ര കഥാപാത്രമായാണ് സിദ്ദിഖ് വേഷമിടുന്നത്. ചിത്രത്തിൽ സിദ്ദിഖിന് പുറമെ കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, സാജു നവോദയ, അശോകന്‍, ശ്രീജിത്ത് രവി, കോട്ടയം പ്രദീപ്, ഭഗത് മാനുവല്‍, നെല്‍സണ്‍, നസീര്‍ സംക്രാന്തി, അബു സലിം, ബാബു അന്നൂര്‍, അഞ്ജലി നായര്‍, അംബികാമോഹന്‍, സോനാ ഹൈഡന്‍, പൗളി മട്ടാഞ്ചേരി, ആര്യ, ഗീതാ വിജയന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുഭാഷ് കൂട്ടിക്കലും ആര്‍.കെ. അജയകുമാറും ചേര്‍ന്ന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറാണ്.

Read also:അസുഖബാധിതനായ അച്ഛനെ സഹായിക്കണം; ചിത്രങ്ങൾ വരച്ച് വിറ്റ് ഏഴ് വയസുകാരി, കൈയടിച്ച് സോഷ്യൽ മീഡിയ

അതേസമയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീസ്ട്രീം ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, റോകു ടിവി, ആൻഡ്രോയിഡ് മൊബൈൽ ആൻഡ് ടാബ്, ആൻഡ്രോയിഡ് ടിവി, ഐ ഒ എസ് മൊബൈൽ ആൻഡ് ടാബ്, ആമസോൺ ഫയർ സ്റ്റിക് തുടങ്ങിയവയിലും ചിത്രം ലഭ്യമാകും. അതിന് പുറമെ നീസ്ട്രീം വെബ്‌സൈറ്റ് വഴിയും ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാം.

YouTube link: https://www.youtube.com/channel/UC_IeIN4G7aTSaCGKgU9RQGA

Roku published in store: https://channelstore.roku.com/details/6c84f28451c047c00a1ebb468890a508/neestream


iOS new version published in the store: https://apps.apple.com/in/app/neestream/id1475448490

Amazon firestick:  publish in amazon store: https://www.amazon.com/dp/B08KVR69R5/ref=sr_1_367?dchild=1&fst=as%3Aoff&qid=1603863672&refinements=p_n_date%3A2479571011&rnid=9209898011&s=mobile-apps&sr=1-367

Android:  Mobilehttps://play.google.com/store/apps/details?id=com.cinesoft.neestream.mobile

Android :  TVhttps://play.google.com/store/apps/details?id=com.cinesoft.neestream.androidtv 

Website : https://neestream.com/login

Story Highlights: Movie isakkinte ithihasam releasing neestream ott platform