പകൽ കിനാവിൽ മുഴുകി നസ്രിയ- മനോഹര ചിത്രം

November 24, 2020

ലോക്ക് ഡൗൺ പ്രതിസന്ധി സിനിമാ ലോകത്തെ ബാധിച്ചെങ്കിലും ആരാധകരുമായി ഇടപഴകാൻ സമൂഹമാധ്യമങ്ങളിൽ താരങ്ങൾ സജീവമാണ്. മലയാളികളുടെ ക്യൂട്ട് നായികയായ നസ്രിയയും ആരാധകരോട് സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം നീണ്ട ഇടവേളയിലായിരുന്നു താരം. കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ മടങ്ങി വന്നെങ്കിലും മികച്ച വേഷങ്ങൾക്കായി നീണ്ട കാത്തിരിപ്പിലാണ് നസ്രിയ. രണ്ടാം വരവിൽ തെലുങ്കിലേക്കും ചേക്കേറുകയാണ് താരം. ഇപ്പോഴിതാ, പുതിയൊരു ചിത്രം പങ്കുവയ്ക്കുകയാണ് നസ്രിയ.

‘പകൽ കിനാവ്’ എന്ന ക്യാപ്ഷനൊപ്പമാണ് നസ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള നസ്രിയയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

അതേസമയം, തെലുങ്കിൽ  ‘അണ്ടെ സുന്ദരാനികി’ എന്ന ചിത്രത്തിൽ നാനിയുടെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് നസ്രിയ. വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായാണ് ഒരുങ്ങുന്നത്.

മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. നസ്രിയ തന്നെയായിരുന്നു പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്. ‘എന്റെ അടുത്ത ചിത്രം.. ഇതെന്റെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണ്. ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നതിൽ വളരെയധികം ആവേശഭരിതയാണ്’ നസ്രിയ കുറിക്കുന്നു.

Read More: സഹായങ്ങൾക്ക് കാത്തുനിൽക്കാതെ തവസി യാത്രയായി- കാൻസർ ബാധിതനായ തമിഴ് താരം അന്തരിച്ചു

കൂടെ എന്ന ചിത്രത്തിന് ശേഷം ഫഹദിനൊപ്പം ട്രാൻസ് എന്ന ചിത്രത്തിലും നസ്രിയ അഭിനയിച്ചിരുന്നു. നസ്രിയയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം മണിയറയിലെ അശോകനാണ്. ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് നസ്രിയ എത്തുന്നത്.

Story highlights- nazriya fahad sharing her photo