‘ആരാണ് ഈ തൊപ്പിക്കാരി’; ചലച്ചിത്രതാരത്തിന്റെ കുട്ടിക്കാല ചിത്രം ശ്രദ്ധേയമാകുന്നു

November 4, 2020
Saranya Mohan Childhood Photo

സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു ചിത്രമാണ്. ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങിയ നടി ശരണ്യ മോഹന്റേതാണ് ഈ ചിത്രം.

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇടയ്ക്കിടെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

Read more: നടി ശരണ്യ ആനന്ദ് വിവാഹിതയായി: വീഡിയോ

ഫാസില്‍ സംവിധാനം നിര്‍വഹിച്ച അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു ശരണ്യയുടെ ചലച്ചിത്ര പ്രവേശനം. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലുള്ള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ധനുഷിനൊപ്പം അഭിനയിച്ച യാരെടി നീ മോഹിനി എന്ന തമിഴ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.

2015 സെപ്റ്റംബറിലായിരുന്നു ശരണ്യ മോഹന്റെ വിവാഹം. തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയാണ് ശരണ്യയുടെ ഭര്‍ത്താവ്. വിവാഹശേഷം അഭിനയരംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും നൃത്ത രംഗത്ത് സജീവമാണ് താരം.

View this post on Instagram

Paddu's expression says it all.

A post shared by Saranya Mohan (@saranyamohanofficial) on

Story highlights: Saranya Mohan Childhood Photo