കണ്ണു നിറഞ്ഞിട്ടും തളര്‍ന്നില്ല; ഈ ‘കരാട്ടെ കിഡ്’ ആളു കൊള്ളാലോ: വൈറല്‍ വീഡിയോ

November 3, 2020
Teary-Eyed Boy Refuses To Give Up Until He Breaks Karate Board

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. പ്രായഭേദമന്യേ പലരും സോഷ്യല്‍ മീഡിയയുടെ ഉപയോക്താക്കളുമാണ്. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിന് അരികെ ലഭ്യമാകാറുണ്ട് സമൂഹമാധ്യമങ്ങളിലൂടെ നമുക്ക്. ഇതുതന്നെയാണ് സോഷ്യല്‍ മീഡിയയുടെ ജനസ്വീകാര്യത വര്‍ധിപ്പിച്ചതും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ഒരു കൊച്ചു വീഡിയോ. ഒരു കൊച്ചു ബാലനാണ് വീഡിയോയിലെ താരം. കരാട്ടെ ക്ലാസിലാണ് താരം. പരിശീലനത്തിനിടെ കാല്‍ ഉപയോഗിച്ച് ബോര്‍ഡ് ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് കുരുന്ന്.

Read more: കിങ് ഖാന്റെ പിറന്നാള്‍ ദിനത്തില്‍ 5555 കൊവിഡ് കിറ്റുകളും ഭക്ഷണവും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത് ആരാധകര്‍

എന്നാല്‍ ആദ്യ ശ്രമങ്ങളില്‍ പരാജയമായിരുന്നു ഫലം. ബാലന്‍ മിഴി നിറയ്ക്കുന്നതും വീഡിയോയില്‍ കാണാം. പരിശീലകനും മറ്റ് കുട്ടികളും കുരുന്നിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഒടുവില്‍ ആ കുരുന്ന് അതിഗംഭീരമായി ബോര്‍ഡ് തന്റെ കുഞ്ഞു കാലുകള്‍ ഉപയോഗിച്ച് ബ്രേക്ക് ചെയ്തു. ബാലന്റെ വിജയത്തില്‍ മറ്റ് കുട്ടികളും നിറഞ്ഞ് സന്തോഷിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധിപ്പേരാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.

View this post on Instagram

I love every single thing about this video – a moment that changed this little boy’s life forever. 🙏🏾💪🏾🖤 From his first attempt to his last, you can literally see the psychological shift in this little boy’s mindset. Sensei @gianinibjjstallion never took his eyes off the boy and made sure the boy heard every word he was telling him. Then this entire dojo of kids chanting, “beat it” to support and lift his spirits. But here’s the best thing about all of this – with all this beautiful support and love surrounding him – the final decision to break the board, came from the little boy. He decided it was time – and he did it. I don’t know who you are son, but I sure am proud of you too. Goes to show to show you can do anything, when you put your mind to it. I’m so pumped after watching this, I’m going in for workout #2 and when I’m done I’m gonna attempt to put my foot thru an oak tree🦶🏾🌳 Then I’ll be calling 911 😂 #greatjobkid 💪🏾

A post shared by therock (@therock) on

Story highlights: Teary-Eyed Boy Refuses To Give Up Until He Breaks Karate Board