മിമിക്രിക്കാരനായി വേദികളിൽ നിറഞ്ഞുനിന്നിരുന്ന കാലം; ശ്രദ്ധനേടി താരത്തിന്റെ പൂർവകാല ചിത്രം

December 1, 2020

ചലച്ചിത്രതാരങ്ങളുടെ സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരങ്ങളുടെ പഴയകാല ചിത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ പങ്കുവയ്ക്കപ്പെടാറുള്ള താരങ്ങളുടെ ബാല്യകാല ചിത്രങ്ങളും കൗമാരകാലത്തെ ചിത്രങ്ങളുമൊക്കെ സോഷ്യൽ ലോകത്ത് ഏറെ കൗതുകം നിറയ്ക്കാറുണ്ട്. അത്തരത്തിൽ ഒരു ചലച്ചിത്രതാരത്തിന്റെ പൂർവകാല ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

നടനും നിർമാതാവും രാഷ്ട്രീയ പ്രവർത്തകനുമൊക്കെയായി പ്രേക്ഷക പ്രിയങ്കരനാണ് മുകേഷ്. ഇപ്പോഴിതാ താരത്തിന്റെ പഴയകാല ചിത്രമാണ് ഏറെ ശ്രദ്ധനേടുന്നത്. നാടക വേദികളിലൂടെ സിനിമ മേഖലയിൽ എത്തിയ താരമാണ് മുകേഷ്. 1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് എത്തിയത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായത്.

Read also:ഭംഗികൂട്ടാന്‍ വജ്രങ്ങളും ഇന്ദ്രനീലക്കല്ലുകളും; ഈ ബാഗിന്റെ വില 53 കോടി

അഭിനേതാവായും രാഷ്ട്രീയപ്രവർത്തകനുമൊക്കെയായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മുകേഷ്. അഭിനയത്തിനപ്പുറം ഗായകനായും പ്രേക്ഷകരുടെ മനം കവർന്നുകഴിഞ്ഞു താരം. ‘രമേശന്‍ ഒരു പേരല്ല’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ഗായകനായത്. നവാഗതനായ സുജിത് വിഘ്‌നേശ്വര്‍ ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് രമേശൻ ഒരു പേരല്ല. ജെമിനി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രത്തിലെ സംഗീത സംവിധാനം. ഒരു ഗോവന്‍ സ്‌റ്റൈല്‍ ഗാനമാണ് മുകേഷ് ആലപിക്കുന്നത്.

Story Highlights: Actor old photo goes viral