നായികയായി ഐശ്വര്യ ലക്ഷ്മി; ‘അര്‍ച്ചന 31 നോട്ടൗട്ട്’ ഒരുങ്ങുന്നു

December 5, 2020

യുവതാര നിരകളിൽ ഏറെ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച് ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഐശ്വര്യ ഇന്ന് വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചുകഴിഞ്ഞു. 30 ദിവസത്തെ ചിത്രീകരണമാണ് പാലക്കാട് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

‘അർച്ചന 31 നോട്ട്ഔട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഖിൽ അനിൽകുമാർ ആണ്. മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണ ശൈലിയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അർച്ചന 31 നോട്ട്ഔട്ട്’.

Read also: 50 വർഷങ്ങൾക്ക് മുമ്പ് ചിട്ടപ്പെടുത്തിയ ‘ഹിമബിന്ദു’; ആസ്വാദക ഹൃദയങ്ങൾ തൊട്ട് നജീം പിതാവിനൊരുക്കിയ പിറന്നാൾ സമ്മാനം

അതേസമയം ഐശ്വര്യയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കുമാരി’. നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം നിർമിക്കുന്നത്. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ സൂചിപ്പിക്കുന്നത്.

Story Highlights: actress aishwarya lekshmi starrer archana 31 not out movie