‘ഇതൊരു നീണ്ട യാത്രയുടെ തുടക്കമാകട്ടെ’- ആന്റണി പെരുമ്പാവൂരിന്റെ മകൾക്കും ഭാവിവരനും ആശംസയുമായി മോഹൻലാൽ

ആന്റണി പെരുമ്പാവൂരിന്റെ മകൾ ഡോ. അനിഷയ്ക്കും പ്രതിശ്രുത വരനും ആശംസകളറിയിച്ച് മോഹൻലാൽ. വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഇവർക്ക് ആശംസ അറിയിച്ചത്. ‘അനിഷയ്ക്കും എമിലിനും ആശംസകൾ..നിങ്ങളുടെ ഹൃദയത്തിന് താങ്ങാനാവുന്ന എല്ലാ സന്തോഷവും നിങ്ങൾ ഇരുവർക്കും നേരുന്നു, ഇത് ഒരു നീണ്ട ജീവിതത്തിന്റെ പുതിയ തുടക്കമായിരിക്കാം. നിങ്ങളുടെ മനസമ്മതത്തിനു ടൺ കണക്കിന് ആശംസകൾ!’ മോഹൻലാലിൻറെ വാക്കുകൾ.

 കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകള്‍. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകള്‍ ഡോക്ടര്‍ അനിഷയുടെ വരന്‍ ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ്. കൊച്ചിയിലെ ഒരു ദേവാലയത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഡിസംബറിലായിരിക്കും വിവാഹം.

ഇവരുടെ വിവാഹ നിശ്ചയ ചടങ്ങിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് നടൻ മോഹൻലാൽ ആണ്. വിവാഹനിശ്ചയ ചടങ്ങിൽ മോഹൻലാൽ ഭാര്യ സുചിത്രക്കും പ്രണവ് മോഹൻലാലിനും ഒപ്പമാണ് ചടങ്ങിൽ പങ്കെടുത്തത്. സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിന് വിവാഹ ഉടമ്പടി ചൊല്ലിക്കൊടുത്തത് മോഹൻലാലാണ്.

Read More: മക്കളെ ചേർത്തുപിടിച്ച് സ്നേഹ; മനോഹര കുടുംബചിത്രം

മലയാള ചലച്ചിത്ര രംഗത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കൂട്ടുകെട്ടിൽ ഒന്നാണ് മോഹൻലാലും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ളത്. മലയാള സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ.

Story highlights- antony perumbavoor daughter engagement