ജോലിക്കാർക്ക് വീതിച്ച് നൽകണം; കസ്റ്റമർ ടിപ്പായി നൽകിയത് 4 ലക്ഷം രൂപ, ക്രിസ്‌മസ്‌ കാലത്തെ നന്മയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

December 22, 2020

കൊവിഡ്- 19 നെ തുടർന്ന് തന്റെ പ്രിയപ്പെട്ട ഭക്ഷണശാല കുറെയധികം നാൾ അടഞ്ഞുകിടക്കുകയും വലിയ സാമ്പത്തീക പ്രതിസന്ധി നേരിടുകയും ചെയ്ത സാഹചര്യത്തിൽ, ഇവിടെ എത്തി ഭക്ഷണം കഴിച്ച കസ്റ്റമർ മൂന്നര ലക്ഷം രൂപ ടിപ്പായി നൽകിയ വാർത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്മസ് കാലത്തെ മറ്റൊരു നന്മയുടെ കഥ കൂടി സോഷ്യൽ ലോകത്ത് ശ്രദ്ധേയമാകുന്നത്. ജോലിക്കാർക്ക് നൽകാനായി 4 ലക്ഷം രൂപ ടിപ്പായി നൽകിയ കസ്റ്റമറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അമേരിക്കയിലെ ടോളിഡോ നഗരത്തിലെ സൂക്ക് മെഡിറ്ററേനിയൻ കിച്ചൻ റെസ്റ്റോറന്റിലാണ് ഈ സംഭവം ഉണ്ടായത്. 5600 ഡോളർ രൂപയാണ് പേര് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഒരു കസ്റ്റമർ നൽകിയത്. റെസ്റ്റോറന്റിലെ ജീവനക്കാർക്ക് ഈ തുക വീതിച്ച് നൽകണം എന്ന് പറഞ്ഞാണ് അദ്ദേഹം ഇത്രയും വലിയ തുക ടിപ്പായി നൽകിയത്.

Read also:മായാനദി പ്രേക്ഷകരിലേക്ക് ഒഴുകിയെത്തിയിട്ട് മൂന്നു വർഷം; മാത്തന്റെയും അപ്പുവിന്റെയും ഓർമ്മകളിൽ ടൊവിനോ തോമസ്

റെസ്റ്റോറന്റിലെ 28-ഓളം ജീവനക്കാർക്കായാണ് ഈ തുക വീതിച്ചു നൽകിയത്. അതേസമയം ഈ ക്രിസ്മസ് കാലത്ത് ഇങ്ങനെയൊരു സമ്മാനം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഹോട്ടൽ ഉടമയും അവിടുത്തെ ജീവനക്കാരും. കൊവിഡ് പ്രതിസന്ധി മൂലം കുറേനാൾ ജോലിയില്ലാതിരുന്ന ഹോട്ടൽ ജീവനക്കാർക്ക് ലഭിച്ച ഈ തുക വലിയൊരു ആശ്വാസമായതായും ഹോട്ടൽ ഉടമ അറിയിച്ചു.

Story Highlights: customer leaves USD 5600 for restaurant employees