‘എവിടെയായിരുന്നു ഇത്രെയും കാലം’; ഓസ്‌ട്രേലിയന്‍ ഓര്‍മ്മകളില്‍ ഒരു രസികന്‍ ചിത്രവുമായി നവ്യ നായര്‍

December 1, 2020
Navya Nair Shares Old Memory From Australia

സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ചലച്ചിത്രതാരം നവ്യ നായര്‍. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ, കുടുംബ വിശേഷങ്ങളും നൃത്ത വിശേഷങ്ങളുമെല്ലാം താരം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ ആകര്‍ഷിക്കുകയാണ് നവ്യ നായര്‍ പങ്കുവെച്ച ഒരു രസികന്‍ ചിത്രവും അതിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പും.

ഒരു പഴയ ഓസ്‌ട്രേലിയന്‍ യാത്രയുടെ ഓര്‍മ്മയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു കങ്കാരുവിന് അഭിമുഖമായി നില്‍ക്കുന്ന താരത്തിന്റേതാണ് ഫോട്ടോ. എന്നാല്‍ ഇതിന് നല്‍കിയ ക്യാപ്ഷനാണ് രസകരം. ‘എന്നെ കണ്ട അവനും അവനെകണ്ട ഞാനും :”എവിടെ ആയിരുന്നു ഇത്രെയും കാലം’. എന്ന രസികന്‍ അടിക്കുറിപ്പാണ് ചിത്രത്തിന് നവ്യ നായര്‍ നല്‍കിയിരിക്കുന്നത്.

Read more: പടവെട്ട് ഡബ്ബിങ് പുരോഗമിക്കുന്നു; വര്‍ക്കിങ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലാണ് നവ്യ നായര്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘ഒരത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

Story highlights: Navya Nair Shares Old Memory From Australia