കിടിലന്‍ ഗെറ്റപ്പില്‍ പൃഥ്വിരാജ്; കോള്‍ഡ് കേസ് ലൊക്കേഷന്‍ ചിത്രങ്ങള്‍

December 3, 2020
Prithviraj Sukumaran As ACP Sathyajith in Cold Case Location Stills

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. ശ്രദ്ധ നേടുന്നതും പുതിയ ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ മേക്കോവറാണ്. കോള്‍ഡ് കേസ് എന്ന ചിത്രത്തിനു വേണ്ടിയുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടുന്നു.

എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Read more: ‘ജല്ലിഗുഡ്’; ഓസ്‌കര്‍ നോമിനേഷന്‍ നേടിയ ജല്ലിക്കട്ടിന് ആദരവുമായി അമൂലിന്റെ ഡൂഡില്‍

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Prithviraj Sukumaran As ACP Sathyajith in Cold Case Location Stills