സത്താറായി അതിശയിപ്പിച്ച് കാളിദാസ് ജയറാം; മികച്ച സ്വീകാര്യത നേടി ‘തങ്കം’ ടീസർ

December 15, 2020

നിരവധി ചലച്ചിത്രതാരങ്ങളെ അണിനിരത്തി തമിഴകത്തെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രമാണ് പാവ കഥൈകള്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ചലച്ചിത്ര പ്രേമികൾക്കിടയിൽ ആസ്വാദനത്തിന്റെ വ്യത്യസ്ത അനുഭവം സമ്മാനിക്കുകയാണ് പാവ കഥൈകളിലെ തങ്കം എന്ന ചിത്രത്തിന്റെ ടീസർ. കാളിദാസ് ജയറാമിനെ മുഖ്യകഥാപാത്രമായി സുധ കൊങ്കര ഒരുക്കുന്ന ചിത്രമാണ് തങ്കം. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് കാളിദാസ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. സത്താർ എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് കാളിദാസ് കാഴ്ചവയ്ക്കുന്നത്.

അതേസമയം സുധ കൊങ്കര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ തുടങ്ങിയവര്‍ സംവിധാനം ചെയ്യുന്ന നാല് ചിത്രങ്ങളാണ് പാവ കഥൈകളില്‍ ഉള്ളത്.  സായി പല്ലവി, പ്രകാശ് രാജ്, അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ലായ്, സിമ്രാന്‍, സിമ്രാന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സങ്കീര്‍ണമായ മാനുഷീക ബന്ധങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഡിസംബര്‍ 18-നാണ് ചിത്രത്തിന്റെ റിലീസ്.

Read also:50 രൂപ ദിവസവേതനത്തിൽ നിന്നും ഇന്ത്യൻ ആർമിയിലേക്ക്; അഭിമാനമായി യുവാവ്

‘പാവ കഥൈകള്‍’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്‌ലികസ് പ്രഖ്യാപിച്ച രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ. നവരസങ്ങളെയോ വികാരങ്ങളെയോ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് നവരസ. കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്‌നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒന്‍പത് രസങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാര്‍, ഗൗതം വാസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.

സൂര്യ, രേവതി, പാര്‍വതി, സിദ്ധാര്‍ത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാര്‍ത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് നവരസയില്‍ വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോന്‍, ബോബി സിംഹ, പൂര്‍ണ, അശോക് സെല്‍വന്‍, റോബോ ശങ്കര്‍ എന്നിവരും നവരസയില്‍ ഉണ്ട്.

Story highlights: thangam by sudha kongara teaser