ജീവിക്കാൻ വേണ്ടി പല തൊഴിലുകളും ചെയ്തു, സിനിമയ്ക്കപ്പുറത്തെ ജീവിതം പറഞ്ഞ് ചലച്ചിത്രതാരം അബ്ബാസ്

January 27, 2021
abbas share his life story

സിനിമയ്ക്കപ്പുറവും ചില സിനിമ താരങ്ങളുടെ ജീവിതങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയാണ് ചലച്ചിത്രതാരം അബ്ബാസിന്റെ ജീവിതം. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രയങ്കരനായി മാറിയ താരമാണ് അബ്ബാസ്. മലയാളത്തിന് പുറമെ തമിഴിലും മറ്റ് അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

എന്നാൽ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം തന്റെ സിനിമയ്ക്കപ്പുറത്തെ ജീവിതത്തെക്കുറിച്ച് വ്യക്തമാക്കുകയാണ്. ജീവിക്കാൻ വേണ്ടി പെട്രോൾ പമ്പിലും ബൈക്ക് മെക്കാനിക്കായും കൺസ്ട്രക്ഷൻ സൈറ്റിലും ജോലി ചെയ്തിട്ടുണ്ട് അബ്ബാസ്. സിനിമാതാരമായതിനാൽ ഇന്ത്യയിൽ ഇത്തരം ജോലികൾ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അതിനാൽത്തന്നെ ന്യൂസിലാൻഡിൽ പോയാണ് താരം ഇത്തരം ജോലികൾ ചെയ്തത്.

Read also:ഒരിക്കൽപോലും കാലുകൾ നിലത്ത് തൊട്ടില്ല; 768 സ്റ്റെപ്പുകൾ അനായാസം സൈക്കിളിൽ കയറി യുവാവ്, വീഡിയോ

ചെറുപ്പത്തിൽ താൻ ആത്മഹത്യാ പ്രവണതയുള്ള ഒരു കുട്ടിയായിരുന്നു. അതിനാൽ ഇപ്പോഴത്തെ യുവതലമുറയെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായി ബോധവത്കരണം നടത്താൻ താൻ ഓസ്‌ട്രേലിയയിൽ പോയി പബ്ലിക് സ്പീക്കിങ് കോഴ്സ് പഠിച്ചിട്ടുണ്ടെന്നും അബ്ബാസ് പറയുന്നു.

Story Highlights:abbas share his life story