പുതിയ രൂപത്തിൽ ബിജു മേനോൻ ഒപ്പം പാർവതിയും ഷറഫുദ്ദീനും; ‘ആർക്കറിയാം’ ടീസർ

Biju Menon Parvathy Thiruvothu movie Aarkkariyam Teaser

മലയാളികളുടെ പ്രിയതാരം ബിജു മേനോൻ വ്യത്യസ്ത വേഷത്തിൽ എത്തുന്ന സാനു ജോൺ വർഗീസ് ചിത്രമാണ് ‘ആർക്കറിയാം’. ബിജു മേനോനൊപ്പം പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വൃദ്ധ വേഷത്തിൽ എത്തുന്ന ബിജു മേനോൻ തന്നെയാണ് ടീസറിലെയും പോസ്റ്ററിലെയും മുഖ്യ ആകർഷണം.

പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് സംവിധായകനാകുന്ന സിനിമ നിർമിക്കുന്നത് ഒപിഎം ഡ്രീം മില്‍സ് സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിളയും ചേർന്നാണ്. അതേസമയം മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോനും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ആർക്കറിയാം. സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം 2021 ഫെബ്രുവരി 26 ന് തിയേറ്ററിൽ റിലീസ് ചെയ്യും.

Read also: ആശുപത്രിക്കിടക്കയിൽവെച്ച് വിവാഹം, ശേഷം വെന്റിലേറ്ററിലേക്ക്; കൊവിഡ് വാർഡിലെ അതിജീവനത്തിന്റെ കഥ

‘ടേക്ക് ഓഫ്’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’, ‘മാലിക്’, ‘വിശ്വരൂപം’, ‘തൂങ്കാവനം’ തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളിൽ ഛായാഗ്രാഹകനായ വ്യക്തിയാണ് സാനു ജോൺ വർഗീസ്.

Story Highlights; Biju Menon Parvathy Thiruvothu movie Aarkkariyam Teaser

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.