പക്ഷിപ്പനി: കോഴിയിറച്ചിയും മുട്ടയും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

January 7, 2021
Bird flu outbreak: Is it safe to eat eggs, chicken

കേരളത്തിലടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിരിക്കുന്നു. എന്നാല്‍ പക്ഷിപ്പനി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലരേയും അലട്ടുന്ന ഒരു ചോദ്യമുണ്ട്. ഈ സമയത്ത് കോഴിയിറച്ചിയും മുട്ടയും ഒക്കെ കഴിക്കാമോ എന്ന്… നിലവില്‍ പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവ ഭക്ഷിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്ത് കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് നിലവില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. H5 N8 വിഭാഗത്തില്‍പ്പെട്ട വൈറസ് ബാധയാണ് പക്ഷികളില്‍ സ്ഥിരീകരിച്ചത്. അതിതീവ്ര സ്വഭാവമുള്ളതാണ് ഈ വൈറസ്. എങ്കിലും 60 ഡിഗ്രി സെന്റി ഗ്രേഡില്‍ ചൂടാക്കുമ്പോള്‍ ഇവ നശിച്ചുപോകുന്നു. അതുകൊണ്ടുതന്നെ കോഴിയിറച്ചി, മുട്ട തുടങ്ങിയവ ഭക്ഷിക്കുന്നതുവഴി രോഗബാധ മനുഷ്യരിലേക്ക് പകരില്ല.

Read more: വേണ്ടിവന്നാല്‍ ചെടിച്ചട്ടിയും വെള്ളം തേടി നടക്കും

അതേസമയം രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചിയോ മുട്ടയോ ഉപയോഗിക്കരുത്. അതുപോലെതന്നെ ഇറച്ചി, മുട്ട എന്നിവയൊക്കെ ഉയര്‍ന്ന താപനിലയില്‍ (കുറഞ്ഞത് 70 ഡിഗ്രി സെല്‍ഷ്യസ്) പാചകം ചെയ്യാന്‍ ശ്രദ്ധിക്കുക. കോഴിയിറച്ചിയും മുട്ടയുമെല്ലാം പാകം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുന്നതും നല്ലതാണ്. പൊരിച്ചതോ പുഴുങ്ങിയതോ ആയ മുട്ടവേണം ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍. പകുതി വേവിച്ചതും ബുള്‍സ് ഐ പോലെയുള്ളതുമായ വിഭവങ്ങള്‍ ഈ ദിവസങ്ങളില്‍ ഒഴിവാക്കുന്നതാണ് ആരോഗ്യകരം.

Story highlights: Bird flu outbreak: Is it safe to eat eggs, chicken