20 വർഷമായി തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു; ജോലിക്കാരിയ്ക്ക് സ്നേഹസമ്മാനം ഒരുക്കി ഉടമസ്ഥൻ, വീഡിയോ

January 27, 2021
Cleaner Hit Hard During Pandemic Given Apartment from House owner

കഴിഞ്ഞ 20 വർഷക്കാലമായി അപ്പാർട്ട്മെന്റിലെ ക്‌ളീനിംഗ് ജോലിക്കാരിയാണ് റോസ. പക്ഷെ കൊറോണ വൈറസിനെത്തുടർന്ന് റോസയുടെ ജോലിയും നഷ്ടമായി. തുടർന്ന് വലിയ സാമ്പത്തീക പ്രതിസന്ധിയാണ് റോസയും കുടുംബവും നേരിട്ടത്. എന്നാൽ റോസയെ തേടിയെത്തിയ ഒരു സർപ്രൈസ് സമ്മാനമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളെ മുഴുവൻ സന്തോഷിപ്പിക്കുന്നത്.

ന്യൂയോർക്കിലെ ഒരു സമ്പന്നമായ അപ്പാർട്ട്മെന്റിലാണ് റോസ ജോലി ചെയ്തിരുന്നത്. കൊവിഡിൽ റോസയുടെ ജോലി നഷ്ടമായതോടെ റോസയ്ക്കായി എന്തെങ്കിലും സഹായം ചെയ്യണമെന്ന ആഗ്രഹം ഈ വീട്ടുടമസ്ഥർക്കും ഉണ്ടായി. തങ്ങൾക്ക് വേണ്ടി ഇത്രയും കാലം ജോലി ചെയ്ത റോസയ്ക്ക് ഒരു വലിയ സർപ്രൈസ് സമ്മാനം തന്നെ ഒരുക്കാൻ ഈ വീട്ടുടമസ്ഥൻ തീരുമാനിക്കുകയായിരുന്നു. റോസയ്ക്ക് സ്വന്തമായി ഒരു വീട് വാങ്ങി നൽകിയിരിക്കുകയാണ് ഉടമസ്ഥൻ.

വീട് വൃത്തിയാക്കണം എന്ന് പറഞ്ഞാണ് റോസയെ പുതിയ അപ്പാർട്മെന്റിലേക്ക് വിളിച്ചത്. അവിടെ എത്തിയ റോസയോട് വീട് മുഴുവൻ ചുറ്റിനടന്ന് നോക്കാനാണ് ഉടമസ്ഥൻ ആവശ്യപ്പെട്ടത്. നാല് മുറികളും മൂന്ന് ബാത്റൂമും ഉള്ള മനോഹരമായൊരു വീടായിരുന്നു അത്. വീട് ചുറ്റിക്കറങ്ങികണ്ട് തിരികെ എത്തിയ റോസയോട് ഈ വീട് നിങ്ങൾക്കാണെന്ന് പറയുകയായിരുന്നു ഉടമസ്ഥൻ. രേഖയിൽ ഒപ്പിട്ട് താക്കോൽ എടുക്കാനും ഇതിന്റെ പേരിൽ തനിക്ക് ഒരു രൂപപോലും തരേണ്ട കാര്യം ഇല്ലെന്നും പറയുന്നുണ്ട് ഉടമസ്ഥൻ.

Read also:105 ആം വയസിൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച പപ്പമ്മാൾ; അഭിമാനമാണ് ഈ മുത്തശ്ശിയമ്മ

കഴിഞ്ഞ 20 വർഷക്കാലം വിശ്വസ്തതയോടെ തങ്ങൾക്ക് വേണ്ടി ജോലി ചെയ്ത കെട്ടിടത്തിലെ ആളുകളുടെ ഒരു സ്നേഹമാണിതെന്ന് ഉടമസ്ഥൻ പറയുന്നതും വീഡിയോയിൽ കാണാം. അതേസമയം റോസയുടെ കണ്ണുകൾ ഈ നിമിഷം സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

Story Highlights: Cleaner Hit Hard During Pandemic Given Apartment from House owner