ലോക റെക്കോർഡ്സിൽ ഇടംനേടി അഞ്ചുവയസുകാരി പ്രേഷ: തിരിച്ചറിഞ്ഞത് 150 രാജ്യങ്ങളുടെ പതാകയും തലസ്ഥാനങ്ങളും

January 9, 2021

പലപ്പോഴും ഓർമ്മയുടെയും ശക്തിയുടേയുമൊക്കെ കാര്യത്തിൽ മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്താറുണ്ട് കുഞ്ഞുങ്ങൾ. അത്തരത്തിൽ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയാണ് അഞ്ചു വയസുകാരി പ്രേഷ കെമാനി എന്ന കുഞ്ഞുമകൾ. 150 രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേരും അവയുടെ പതാകയും 4 മിനിറ്റ് 17 സെക്കന്റിൽ തിരിച്ചറിഞ്ഞ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ കുട്ടിത്താരം.

രാജസ്ഥാനിലെ ഉജ്ജയിൻ സ്വദേശിയാണ് പ്രേഷ കെമാനി. ലോക്ക് ഡൗൺ കാലത്ത് അമ്മയുടെ സുഹൃത്ത് പ്രേഷയ്ക്ക് സമ്മാനിച്ച പുസ്തകങ്ങളാണ് ഈ കുഞ്ഞുമിടുക്കിയിൽ രാജ്യങ്ങളിലെ പതാകകളോടുള്ള താത്പര്യം വളർത്താൻ കാരണമായത്. പല രാജ്യങ്ങളുടെയും വർണാഭമായ പതാകകളുടെ ചിത്രങ്ങൾ പ്രേഷയിൽ താത്പര്യം ജനിപ്പിച്ചു. അങ്ങനെ അവയെക്കുറിച്ച് കൂടുതൽ അറിയാൻ ഈ കുഞ്ഞുമിടുക്കി താത്പര്യം കാണിക്കുകയായിരുന്നു. അതിന് പുറമെ പ്രേഷയുടെ അമ്മയ്ക്ക് ജ്യോഗ്രഫിയിൽ ഉള്ള താത്പര്യവും ഈ കുഞ്ഞുമിടുക്കിയ്ക്ക് സഹായകമായി.

നിലവിൽ രാജ്യങ്ങളുടെ തലസ്ഥാനവും പതാകയുമാണ് ഈ കുഞ്ഞുമിടുക്കി പഠിച്ചുകഴിഞ്ഞത്. അതിന് പുറമെ ഓരോ രാജ്യത്തിന്റെയും കറൻസിയുടെ പേരും ഭാഷകളും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും പേരുമടക്കം പഠിച്ചുകൊണ്ടിരിക്കുകയാണ് ഈ കുഞ്ഞുതാരം.

Read also: വേഷപ്പകര്‍ച്ചയില്‍ അതിഗംഭീര പ്രകടനവുമായി വിക്രം; ഒപ്പം ഇര്‍ഫാന്‍ പഠാനും റോഷനും: കോബ്ര ടീസര്‍

അതേസമയം നേരത്തെ ആബേൽ അബ്രഹാം എന്ന കൊച്ചുബാലനും ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 35 സെക്കന്റിനുള്ളിൽ 254 പതാകകൾ ഏത് രാജ്യങ്ങളുടേതാണെന്ന് ഏറ്റവും വേഗത്തിൽ ശരിയായി പറഞ്ഞ് ഇന്റർനാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിയ്ക്കുകയാണ് ആബേൽ. ആലപ്പുഴ ചേർത്തല സ്വദേശിയായ ആബേലും കുടുംബവും ദോഹയിലാണ് താമസം.

Story Highlights: five year old girl identify flags and capitals and get world record