മഞ്ഞിന്റെ പുതപ്പണിഞ്ഞ് സഹാറ മരുഭൂമി: കൗതുകമായി ചിത്രങ്ങള്‍

January 19, 2021
Ice Covered Sahara Desert

മഞ്ഞിന്റെ പുതപ്പണിഞ്ഞ സഹാറ മരുഭൂമിയുടെ ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നു. ശൈത്യകാലത്ത് അതിശക്തമായ മഞ്ഞു വീഴ്ച സഹാറയില്‍ പതിവില്ല. എന്നാല്‍ ഇത്തവണ മരുഭൂമിയിലെ മണിലിന് മുകളിലെല്ലാം മഞ്ഞു പതിച്ചുകിടക്കുന്നു. സഹാറ മരുഭൂമിയിലെ അള്‍ജീരിയന്‍ മേഖലകളില്‍ മൈനസ് മൂന്ന് ഡിഗ്രിയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില.

അള്‍ജീരിയന്‍ മേഖലയിലാണ് മഞ്ഞു വീഴ്ച ശക്തവും. ഈ പ്രദേശങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ 43 വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് അള്‍ജീരിയന്‍ ഭാഗങ്ങളില്‍ ഇത്രയധികം മഞ്ഞു വീഴ്ചയുണ്ടാകുന്നതും. ഫോട്ടോഗ്രാഫറായ കരീം ബൗഷെറ്റാറ്റാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

Read more: ഞാന്‍ പല്ല് തേച്ചിട്ടില്ല മോളേ, ബ്രഷ് കിട്ടീട്ടില്ല്യാ…- മരുമകളെ ചിരിച്ചുകൊണ്ട് നോവിച്ച മഹത്തായ ഭാരതീയ അടുക്കളയിലെ അച്ഛന്‍

ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയും ഏറ്റവും വലിയ ഉഷ്ണമരുഭൂമിയുമാണ് സഹാറ. സഹാറ എന്നത് ഒരു അറബി വാക്കാണ്. മരുഭൂമി എന്നര്‍ത്ഥം വരുന്ന സഹാറായില്‍ നിന്നുമാണ് വാക്കിന്റെ ഉദ്ഭവം.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഉത്തര ഭാഗത്തായി ഏകദേശം 9,000,000 ചതുരശ്ര കിലോ മീറ്ററുകളിലായാണ് സഹാറാ മരുഭൂമി വ്യാപിച്ചു കിടക്കുന്നത്. സഹാറയില്‍ കാണപ്പെടുന്ന ചില മണല്‍ക്കുന്നുകള്‍ക്ക് 180 മീറ്റര്‍ വരെ ഉയരമുണ്ടാകാറുണ്ട്.

Story highlights: Ice Covered Sahara Desert