അഞ്ചാം പാതിരായ്ക്ക് ശേഷം മറ്റൊരു ത്രില്ലർ വരുന്നു; ‘ഇരമ്പം’ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിയും സേതുപതിയും

January 26, 2021
irambam movie first look poster

മലയാളി സിനിമ പ്രേമികൾക്കിടിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മിഥുൻ മാനുവൽ തോമസ് ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിരാ. ത്രില്ലർ മൂഡിലൊരുക്കിയ ചിത്രം മലയാളി പ്രേക്ഷകർക്കിടയിൽ ആസ്വാദനത്തിന്റെ മറ്റൊരു തലം തന്നെ സൃഷ്ടിച്ചെടുത്തു. ഇപ്പോഴിതാ ഏറെ ശ്രദ്ധേയമാകുകയാണ് ത്രില്ലർ മൂഡിലൊരുക്കുന്ന മറ്റൊരു ചിത്രത്തിന്റെ പോസ്റ്റർ. ഇരമ്പം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത് പൃഥ്വിരാജ്, വിജയസേതുപതി എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീവൻ ബോസാണ്. കഥ ഒരുക്കിയിരിക്കുന്നതും ജീവൻ ബോസാണ്. തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് ദിനിൽ പി.കെയാണ്. ഹസീബ്സ് പ്രൊഡക്ഷൻ ഹൗസിന്റെയും റെറ്റ്കോൺ സിനിമാസിന്‍റെയും ബാനറിൽ തുഷാർ എസും ഹസീബ് മലബാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read also: അറിയാം രാഷ്‌ട്രം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാൻ എന്ന സാധാരണക്കാരനായ ആ വലിയ മനുഷ്യനെ

അതേസമയം മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തമായ ഒരു ത്രില്ലറായിരിക്കുമെന്നും ഇരമ്പം എന്നാണ് അണിയറപ്രവർത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ താരങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ മലയാളത്തിലെയും തമിഴിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന.

Story Highlights: irambam movie first look poster