ബോളിവുഡിലും മലയാളത്തിലും തിളങ്ങിയ തലപൊക്കത്തിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണന്റെ സിനിമ ഓർമ്മകളിലൂടെ…

January 28, 2021
mangalamkunnu karnan

താലപ്പൊക്കംകൊണ്ട് പേരുകേട്ട നാട്ടാന മംഗലാംകുന്ന് കര്‍ണ്ണന്‍ ചരിഞ്ഞു. ദേഹസ്വാസ്ഥ്യം മൂലം ചികിത്സയിലായിരുന്ന കര്‍ണന്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് ചരിഞ്ഞത്. 65 വയസായിരുന്നു. കേരളത്തിലെ എറെ പ്രശസ്തമായ ആനകളിലൊന്നാണ് മംഗലാംകുന്ന് കർണൻ.

തലയെടുപ്പ് മത്സരവേദികളിലും പൂരപ്പറമ്പുകളിലും തിളങ്ങിയ മംഗലാംകുന്ന് കർണൻ, നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ബോളിവുഡ് സിനിമയിലും മംഗലാംകുന്ന് കർണൻ സാന്നിധ്യമറിയിച്ചിരുന്നു. മോഹൻലാൽ നായകനായ ‘നരസിംഹം’, ‘കഥാനായകൻ’ എന്നീ സിനിമകളിൽ തിളങ്ങിയ കർണൻ ഷാരൂഖ് ഖാൻ, പ്രീതി സിന്റ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം സംവിധാനം ചെയ്ത ‘ദിൽ സെ’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘ജിയ ജലേ’ എന്ന ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Read also: അന്ന് രോഗിയായ അച്ഛനെയുംകൊണ്ട് 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ജ്യോതി കുമാരിയെത്തേടി രാഷ്‌ട്ര ബാൽ പുരസ്‌കാരം

തലയെടുപ്പോടെയുള്ള പ്രൗഢമായ നിൽപ്പാണ് കർണന്റെ ഏറ്റവും വലിയ പ്രത്യേകത. 1991 ൽ ബീഹാറിലെ വാരണാസിയിൽ നിന്നും കേരളത്തിലെത്തിയതാണ് കർണൻ.

Story Highlights: mangalamkunnu karnan elephant dies