മീനാക്ഷിയെ പത്താം ക്ലാസ് ജയിപ്പിക്കാനുള്ള വഴിയൊക്കെ ഈ ലാടവൈദ്യന്റെ കൈയിലുണ്ട്; ക്യൂട്ട് വീഡിയോ

Meghna cute perfomnce in Flowers Top Singer

പാട്ടിനൊപ്പം രസകരമായ നിരവധി മുഹൂർത്തങ്ങളുമായെത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. നിരവധി കൊച്ചുപാട്ടുകാരാണ് ടോപ് സിംഗർ പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം കുട്ടിവർത്തമാനങ്ങളുമായെത്തി പ്രേക്ഷകരുടെ ഇഷ്ടഗായികമാരിൽ ഒരാളായി മാറിയ കുഞ്ഞുഗായികയാണ് മേഘ്‌നക്കുട്ടി. ഇത്തവണ പാട്ടുവേദിയിൽ ലാടവൈദ്യന്റെ വേഷത്തിലാണ് ഈ കുഞ്ഞുഗായിക എത്തിയത്. താനൊരു കൊച്ചുലാടൻ ആണെന്ന് പറഞ്ഞ് വേദിയിലെത്തിയ കുട്ടികുറുമ്പിയുടെ രസകരമായ കുട്ടിവർത്തമാനങ്ങൾ പാട്ടുവേദിയെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റി.

വേദിയിലെ ജഡ്ജസുമാരുടെ തലവേദന മാറാനായി പച്ചമരുന്ന് കൊടുത്ത കൊച്ചുലാടൻ ഈ മരുന്ന് കഴിച്ചാൽ മീനാക്ഷി ചേച്ചി പത്താം ക്ലാസ് ജയിക്കുമെന്ന് പറയുന്നതും വീഡിയോയിൽ കാണാം. മനോഹരമായ പാട്ടിനൊപ്പം രസകരമായ നിമിഷങ്ങളാണ് ഈ കുഞ്ഞുമോൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Read also:തെരുവിൽ കഴിയുന്നവർക്കായ് സ്ലീപ് പോഡുകൾ ഒരുക്കി ഒരു ജനത; മാതൃകയാണ് ഈ ഗ്രാമം

‘ചന്ദനച്ചോല’ എന്ന ചിത്രത്തിലെ ‘മണിയാൻ ചെട്ടിക്ക് മണി മിഠായി’ എന്ന പാട്ടാണ് മേഘ്‌നക്കുട്ടി ടോപ് സിംഗർ വേദിയിൽ ഇത്തവണ ആലപിച്ചത്. ഡോക്ടർ ബാലകൃഷ്ണന്റെ വരികൾക്ക് കെ ജെ ജോയ് സംഗീതം നൽകി കെ ജെ യേശുദാസ്, പട്ടം സദൻ എന്നിവർ ചേർന്ന് ആലപിച്ച ഗാനമാണിത്.

Story Highlights:Meghna cute perfomnce in Flowers Top Singer