ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് എന്തിന്; അറിയാം ചില ആരോഗ്യകാര്യങ്ങൾ

January 28, 2021
Garlic

മലയാളികളുടെ മിക്ക ഭക്ഷണത്തോടൊപ്പവും ഇടം നേടിയ ഒന്നാണ് വെളുത്തുള്ളി. എന്നാൽ എന്തിനാണ് വെളുത്തുള്ളി ഭക്ഷണത്തിൽ ചേർക്കുന്നത്. ഒന്നല്ല ഒരുപാട് ഗുണങ്ങൾ ഉണ്ട് വെളുത്തുണ്ണിയ്ക്ക്. ഭക്ഷണത്തിന് രുചി വർധിപ്പിക്കാൻ മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും മുന്നിൽത്തന്നെയാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചരച്ച് കഴിക്കുമ്പോൾ ഗുണങ്ങൾ കൂടും. ദഹനം സുഗമമാക്കാനും, നെഞ്ചെരിച്ചിൽ ഗ്യാസ്ട്രബിൾ എന്നിവ ഇല്ലാതാക്കാനുമൊക്കെ വെളുത്തുള്ളി വളരെ ഗുണപ്രദമാണ്.

വെളുത്തുള്ളി ചുട്ടു കഴിക്കുന്നത് പലതരത്തിലുള്ള ദഹന പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സഹായിക്കും. വിറ്റാമിന്‍ ബി 6, ഫൈബര്‍, കാത്സ്യം, മാംഗനീസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. ഇവ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെളുത്തുള്ളി സഹായകരമാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലായ്മ ചെയ്യാനും വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇതുമൂലം അമിത വണ്ണത്തെയും ചെറുക്കാനാകും. ചെറിയ കുട്ടികള്‍ക്ക് ഒരു അല്ലി വെളുത്തുള്ളി ഇട്ട് തിളപ്പിച്ച പാല്‍ നല്‍കുന്നത് വിരശല്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ചുമയ്ക്കും നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്

Read also:20 വർഷമായി തങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്നു; ജോലിക്കാരിയ്ക്ക് സ്നേഹസമ്മാനം ഒരുക്കി ഉടമസ്ഥൻ, വീഡിയോ

ഉള്ളി വർഗത്തിലുള്ള ഭക്ഷണങ്ങൾ ശീലമാക്കുന്നതോടെ വൻകുടലിനെ ബാധിക്കുന്ന അർബുദം പോലുള്ള രോഗങ്ങൾക്ക് ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് പഠനം കണ്ടെത്തൽ. വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വെളുത്തുള്ളി സ്ഥിരമായി കഴിക്കുന്നത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെളുത്തുള്ളിയും നാരങ്ങാനീരും ഒരുമിച്ച് കഴിക്കുന്നതും ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. കറികളിലെല്ലാം ഒരല്പം വെളുത്തുള്ളി ചേര്‍ക്കുന്നത് രുചികരവും ഒപ്പം ആരോഗ്യകരവുമാണ്.

Story Highlights: Surprising Health Benefits of Garlic