പുരുഷന്മാരില്ല…പെണ്ണുങ്ങൾ സർവ്വാധിപതികളായി കഴിയുന്ന ഒരു ഗ്രാമം

January 24, 2021
The village where men are banned

പുരുഷന്മാരില്ല…പെണ്ണുങ്ങൾ സർവ്വാധിപതികളായി കഴിയുന്ന ഒരു ഗ്രാമം…ഇങ്ങനെ കേട്ടാൽ പലരും അത്ഭുതപ്പെടും, ചിലരെങ്കിലും നെറ്റി ചുളിക്കും. എന്നാൽ ഇങ്ങനെ ഒരു ഗ്രാമം ഉണ്ട്. കെനിയയിലാണ് ഉമോജ ഉവാസോ എന്ന ഗ്രാമം. സ്ത്രീകളുടെ അതിജീവനത്തിന്റേയും ആത്മാഭിമാനത്തിന്റെയും കൂടി കഥ പറയുന്ന ഒരു ഗ്രാമമാണിത്.

1990 ലാണ് ഇങ്ങനെ സ്ത്രീകൾക്ക് മാത്രമായി ഒരു ഗ്രാമം പിറവികൊണ്ടത്. കെനിയയിൽ ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. അതും അവരുടെ അച്ഛന്റെ പ്രായമുള്ള ആളുകളെയാണ് ഇവിടുത്തെ സ്ത്രീകൾ വിവാഹം കഴിച്ചിരുന്നത്. ചെറുപ്പത്തിൽ തന്നെ പ്രസവിക്കുകയും പുരുഷന്മാരുടെ പീഡനത്തിന് ഇരയാകുകയും ചെയ്തിരുന്നവർ ആയിരുന്നു ഇവിടുത്തെ സ്ത്രീകൾ.

ഒരിക്കൽ ഇവിടെ എത്തിയ ബ്രിട്ടീഷ് പട്ടാളം ഗ്രാമത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്തു. ഇതോടെ പീഡനത്തിന് ഇരയായ സ്ത്രീകളെ അവരുടെ ഭർത്താക്കന്മാർ ഉപേക്ഷിച്ചു. അന്ന് 1400 സാംബുരു സ്ത്രീകളാണ് പീഡനത്തിന് ഇരയായത്. ഇക്കൂട്ടത്തിൽ പെട്ട ഒരു സ്ത്രീയായിരുന്നു റെബേക്ക ലോലോസോലി. തങ്ങളെപോലെ ആരാലും ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെ കൂട്ടി റെബേക്കയാണ് ഉമോജ ഗ്രാമം 1990-ൽ സ്ഥാപിച്ചത്. ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് ഏത് നിമിഷവും ഓടിയെത്താവുന്ന ഒരു ഗ്രാമമാണ് ഉമോജ.

Read also:ആശുപത്രിയിലായ ഉടമസ്ഥനെ കാത്ത് നായ വരാന്തയിൽ നിന്നത് ഒരാഴ്ചയോളം; ഹൃദയംതൊട്ടൊരു വീഡിയോ

പുരുഷ വിദ്വേഷവും ഭയവും മാത്രം നിറഞ്ഞ ഒരു ഗ്രാമമല്ല ഉമോജ. പുരോഗതിയും സമത്വവും സ്വാതന്ത്രവും ഒക്കെ മുന്നിൽകണ്ടുകൊള്ളുതാണ് ഈ ഗ്രാമം. അതുകൊണ്ടുതന്നെ തങ്ങൾക്ക് നിഷേധിക്കപ്പെട്ട, വിദ്യാഭ്യസവും സ്വാതന്ത്രവുമെല്ലാം മുന്നിൽകണ്ടുകൊണ്ടാണ് ഇവർ പുതിയ ഗ്രാമം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

2005 ൽ ഇവിടെ 30 സ്ത്രീകളും 50 കുട്ടികളുമാണ് ഉണ്ടായിരുന്നത്. എന്നാൽ 2015 -ആയപ്പോഴേക്കും ഇത് 47 സ്ത്രീകളും 200 കുട്ടികളുമായി ഉയർന്നു. ഇപ്പോൾ ഇവിടെ ഉള്ളവരുടെ എണ്ണം വീണ്ടും വർധിച്ചു. എന്നാൽ ഇവിടെ പുരുഷന്മാർക്ക് പ്രവേശനം ഇല്ല എന്നല്ല അർഥം ഇവിടേക്ക് പുരുഷന്മാർക്ക് വരാം, പക്ഷെ ഒരു രാത്രി പോലും തങ്ങാൻ അനുവാദമില്ല.

Story Highlights:The village where men are banned