ഇന്റര്‍നാഷ്ണല്‍ ലുക്ക്; പക്ഷെ സംഗതി ‘മ്മ്‌ടെ കോയിക്കോടാണ്’: വൈറലായ ആ ചിത്രങ്ങള്‍ക്ക് പിന്നില്‍

January 9, 2021
Viral photos of Calicut Park

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്ന ചില ചിത്രങ്ങളുണ്ട്. ആദ്യ കാഴ്ചയില്‍ യൂറോപ്പിലെ തെരുവ് വീഥിയെന്ന് തോന്നുന്ന ഈ ചിത്രങ്ങള്‍ അതിവേഗമാണ് സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയത്. എന്നാല്‍ ഇത് യുറോപ്പല്ല. കാഴ്ചയില്‍ ഇന്റര്‍നാഷ്ണല്‍ ലുക്കുണ്ടെങ്കിലും സംഗതി നമ്മുടെ കോഴിക്കോടാണ്.

ഇനി ഈ ചിത്രങ്ങളെക്കുറിച്ച്… കോഴിക്കോട് ജില്ലയിലെ കാരക്കാടുള്ള വാഗ്ഭടാനന്ദ പാര്‍ക്കേ നവീകരിച്ചതിന് ശേഷമുള്ള ചിത്രങ്ങളാണ് ഇത്. യൂറോപ്യന്‍ മാതൃകയിലാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. അത്യാധുനികമായ ഡിസൈനിംഗും ഈ പാര്‍ക്കിനെ മനോഹരമാക്കുന്നു.

Read more: സാരി ധരിച്ച് ജിംനാസ്റ്റിക് താരത്തിന്റെ ഗംഭീര പ്രകടനം: വീഡിയോ വൈറല്‍

നിരവധിയാണ് പാര്‍ക്കിലെ സവിശേഷതകളും. കലാപരിപാടികളും മറ്റ് സാംസ്‌കാരിക കൂട്ടായ്മകളും ഒക്കെ സംഘടിപ്പിക്കുന്നതിനുവേണ്ടി തുറന്ന വേദിയുണ്ട്.

ഇതിനു പുറമെ ബാഡ്മിന്റണ്‍ കോര്‍ട്ട്, ജിംനേഷ്യം തുടങ്ങിയവയും പാര്‍ക്കില്‍ സജ്ജമാക്കിയിരിക്കുന്നു. തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദപരമായാണ് പാര്‍ക്ക് തയാറാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കും വീല്‍ചെയറില്‍ എത്തുന്നവര്‍ക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന ജാതി വിവേചനങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയ നവോത്ഥാന നായകന്‍ ശ്രീ വാഗ്ഭടാന്ദ ഗുരുവിനോടുള്ള ആദര സൂചകമായാണ് ഇത്തരത്തിലൊരു പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 2.80 കോടി രൂപയാണ് നിര്‍മാണ ചെലവ്.

Story highlights: Viral photos of Calicut Park