മഴയും മഞ്ഞുവീഴ്ചയും വെല്ലുവിളിയായി; ഒരുമിച്ച് കൂട്ടിയിടിച്ചത് 133 വാഹനങ്ങള്‍

February 12, 2021
33 vehicles crash with each other

അമിത വേഗതയും അശ്രദ്ധയും മാത്രമല്ല പലപ്പോഴും പ്രതികൂല കാലവസ്ഥയും വാഹനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരത്തിലുണ്ടായ ഒരു അപകടത്തിന്റെ ഭീതി നിറയുകയാണ് സൈബര്‍ ഇടങ്ങളില്‍ പോലും. 133 വാഹനങ്ങളാണ് ഈ അപകടത്തില്‍ കൂട്ടിയിടിച്ചത്.

അമേരിക്കയിലെ ടെക്‌സസ് നഗരത്തുണ്ടായ അപകടത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്. ടെക്‌സസ് നഗരത്തിലെ ഫോട്ട് വത്ത് ഹൈവേയിലുണ്ടായ അപകടത്തില്‍ 65 ഓളം പേര്‍ക്ക് പരിക്കേറ്റു. കനത്ത മഞ്ഞു വീഴ്ചയും കാറ്റും മഴയുമാണ് ഇത്രേയും വലിയൊരു അപകടത്തിന് കാരണമായത്.

കാറുകളും ട്രക്കുകളും അടക്കം വിവിധ തരത്തിലുള്ള വാഹനങ്ങളാണ് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കൂട്ടിയിടിച്ചത്. കാറ്റിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ചില വാഹനങ്ങള്‍ ഡിവൈഡറുകളിലേയ്ക്കും ഇടിച്ചുകയറി. ടെക്‌സസിലെ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണ് ഇതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ശ്രദ്ധിയ്ക്കുക- അശ്രദ്ധയും അമിതവേഗതയും പലപ്പോഴും വാഹനാപകടങ്ങള്‍ക്ക് കാരണമാകും. അതുപോലെതന്നെ പ്രതികൂലമായ കാലാവസ്ഥയും. മോശം കാലാവസ്ഥയില്‍ പരമാവധി വാഹനങ്ങള്‍ ഓടിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. അപകടകരമായ കാലാവസ്ഥയുള്ളപ്പോള്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം കൂടുതല്‍ കരുതലോടെ ട്രാഫിക്ക് നിയമങ്ങള്‍ പാലിച്ചുകൊണ്ട് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ശ്രമിയ്ക്കുക.

Story highlights: 33 vehicles crash with each other