സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി; ഉഗ്രവിഷമുള്ള പാമ്പില്‍ നിന്നും രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ പൂച്ച

February 18, 2021
Cat dies after saving 2 young children from a venomous snake

മനുഷ്യരെപ്പോലും അതിശയിപ്പിയ്ക്കാറുണ്ട് പലപ്പോഴും ചില വളര്‍ത്തുമൃഗങ്ങള്‍. ഉടമയോട് അങ്ങേയറ്റം കൂറും വിശ്വസ്ഥതയും പുലര്‍ത്തുന്ന നിരവധി വളര്‍ത്തുമൃഗങ്ങളുടെ കഥ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടുത്തി രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ച വളര്‍ത്തു പൂച്ചയുടെ കഥയാണ് സൈബര്‍ ഇടങ്ങളില്‍ നിറയുന്നത്.

ആര്‍തെര്‍ എന്നാണ് ഈ പൂച്ചയുടെ പേര്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്-ലാന്‍ഡിലാണ് സംഭവം അരങ്ങേറിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളെ സ്വജീവന്‍ പോലും വെടിഞ്ഞ് ആര്‍തെര്‍ പൂച്ച രക്ഷിക്കുകയായിരുന്നു. അതും ഉഗ്ര വിഷമുള്ള പാമ്പില്‍ നിന്നും.

Read more: പൂരം കൊടിയേറി മക്കളേ; പുത്തന്‍ ദൃശ്യവിസ്മയവുമായി മലയാളികളുടെ ചിരി മഹോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍….

ഈസ്റ്റേണ്‍ ബ്രൗണ്‍ ഇനത്തില്‍പ്പെട്ട പാമ്പില്‍ നിന്നുമാണ് ആര്‍തെര്‍ പൂച്ച കുട്ടികളെ രക്ഷിച്ചത്. കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കരികിലേയ്ക്ക് പാമ്പ് പെട്ടെന്ന് ഇഴഞ്ഞ് വരികയായിരുന്നു. ഈ സമയം പാമ്പിനെ ആക്രിമിച്ച് ആര്‍തെര്‍ കൊന്നു. എന്നാല്‍ പോരാട്ടത്തിനിടെ കടിയേറ്റ ആര്‍തെറിനെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു.

Story highlights: Cat dies after saving 2 young children from a venomous snake