ചിരിപ്പൂരത്തിന് ഇന്ന് കൊടിയേറ്റ്; ഉത്സവക്കാഴ്ചകളുമായി മൈ ജി ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം 2

February 14, 2021
Flowers Comedy Utsavam 2

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ സെക്കന്റ് ചാപ്റ്ററിന് ഇന്ന് കൊടിയേറ്റ്. വൈകിട്ട് ഏഴ് മണി മുതല്‍ മൂന്ന് മണിക്കൂര്‍ നീളുന്ന വിസ്മയക്കാഴ്ചകളുമായാണ് മൈജി കോമഡി ഉത്സവം ചാപ്റ്റര്‍ 2 -ന് തിരി തെളിയുന്നത്.

ലോകടെലിവിഷന്‍ രംഗത്തുതന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത്, കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചത്. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വഴിയൊരുക്കി.

Read more: സോഷ്യല്‍മീഡിയയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുരസ്‌കാര ശോഭ പകരാന്‍ ട്വന്റിഫോര്‍ ന്യൂസ്: ഇഷ്ട വ്‌ളോഗര്‍മാരെ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം

പുത്തന്‍ വിസ്മയക്കാഴ്ചയുമായി മൈ ജി കോമഡി ഉത്സവം 2 പ്രേക്ഷകരിലേയ്‌ക്കെത്തുമ്പോള്‍ മലയാളികളുടെ സ്വീകരണമുറികളില്‍ ഇനി ചിരിമേളം ഉയരും. 360 ഡിഗ്രിയുടെ ചലനവിസ്മയമായി വിസ്താരയിലൊരുക്കിയ പ്രൗഡഗംബീരമായ വേദിയില്‍ ചിരിപ്പൂരത്തിന് ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ കൊടിയേറുമ്പോള്‍ ലോകമലയാളികള്‍ക്ക് ഇനി മനസ്സുനിറഞ്ഞ് ചിരിയ്ക്കാം. ഉള്ളുതുറന്ന് വിസ്മയക്കാഴ്ചകള്‍ ആസ്വദിയ്ക്കാം…

Story highlights: Flowers Comedy Utsavam 2