ചില ജീവിതങ്ങള്‍ പകരുന്ന സന്ദേശം ചെറുതല്ല. മനസ്സുവെച്ചാല്‍ എത്ര വലിയ പ്രതിസന്ധികളേയും മറികടന്ന് സ്വപ്നം സഫലമാക്കാം എന്ന ബോധ്യപ്പെടുത്തല്‍ നല്കുന്ന ജീവിതങ്ങള്‍. കഠിനാധ്വാനത്തിലൂടെ വിജയഗാഥ രചിച്ചവര്‍. അനോകരുണ്ട് ഇക്കൂട്ടത്തില്‍. അവര്‍ക്കിടെയില്‍ നക്ഷത്ര ശോഭയോടെ തിളങ്ങുകയാണ് ആഞ്ചല്‍ ഗംഗ്വാള്‍ എന്ന പെണ്‍കരുത്ത്.
കുട്ടിക്കാലം മുതല്ക്കേ പ്രതിരോധ മേഖലയില്‍ ജോലി ചെയ്യണമെന്നായിരുന്നു ആഞ്ചലിന്റെ സ്വപ്നം. എന്നാല്‍ സാമ്പത്തിക സാഹചര്യങ്ങള്‍...
മരണത്തെ പലപ്പോഴും രംഗ ബോധമില്ലാത്ത കോമാളി എന്നു വിശേഷിപ്പിക്കാറുണ്ട്. അപ്രതീക്ഷതിമായാണ് മരണം പലരെയും കവര്‍ന്നെടുക്കുന്നതും. പാപ്പുക്കുട്ടി ഭാഗവതര്‍ എന്ന പകരം വയ്ക്കാനില്ലാത്ത കലാകാരന് 107-ാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത് ഒരു നൂറ്റാണ്ടു കാലത്തെ സംഗീത പ്രതിഭയെയാണ്.
'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ എന്റെടുക്കെ വന്നടുക്കും… എന്ന ഒരു ഗാനം മതി ഈ പാപ്പുക്കുട്ടി ഭാഗവതരുടെ വൈഭവം...
'പൊറോട്ട' ആ ഒരു വാക്കു മതി മലയാളികള്‍ക്ക് വായില്‍ വെള്ളമൂറാന്‍. അത്രമേല്‍ മലയാളികളുമായി ആത്മബന്ധം പുലര്‍ത്തുന്നുണ്ട് പൊറോട്ട എന്ന ഭക്ഷണം. മലയാളികളുടെ രുചിയിടങ്ങള്‍ കീഴടക്കിയ പൊറോട്ടയെക്കുറിച്ചുള്ള ഒരു മനോഹര ഗാനം ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു.
ഐ മിസ് യു ഡാ പൊറോട്ട എന്ന് പേരിട്ടിരിയ്ക്കുന്നു ഈ പൊറോട്ട പാട്ടിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. കേള്‍ക്കുന്നവര്‍ക്ക്...
മലയാളികള്‍ എക്കാലത്തും ഏറ്റുപാടാന്‍ ആഗ്രഹിക്കുന്നവയാണ് നാടന്‍പാട്ടുകള്‍. ഹൃദയധമനികളില്‍ സംഗീതത്തിന്റെ നിത്യസൗകുമാരം നിറയ്ക്കാറുണ്ട് അവ. കാലത്തിന്റെ കുത്തൊഴിക്കില്‍ പെടത്തവയാണ് നാടന്പാട്ടുകളിലേറെയും. അവയങ്ങനെ കാലാന്തരങ്ങള്‍ക്കും അതീതമായി മനസ്സുകളില്‍ അലയടിച്ചുകൊണ്ടേയിരിക്കുന്നു. ചേലുള്ള നാടന്‍പാട്ടുകളുടെ ശീലുകളുമായയി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ രണ്ട് കുരുന്ന് ഗായകരുണ്ട്. കുഞ്ഞൂട്ടനും ഗോക്കുട്ടനും.
വിഷ്ണു എന്നാണ് കൂഞ്ഞൂട്ടന്റെ യഥാര്‍ത്ഥ പേര്. ഗോക്കുട്ടന്റെ പേര് ഗോകുല്‍ എന്നും....
ചിലരുടെ ജീവിതം നല്കുന്ന പ്രചോദനം ചെറുതല്ല. പ്രത്യേകിച്ച് വെല്ലുവിളികളോട് ശക്തമായി പോരാടുന്നവരുടെ ജീവിതം. അപ്രതീക്ഷിതമായി വരുന്ന ചില സങ്കടങ്ങളില്‍ ഉള്ളുലഞ്ഞ് നെഞ്ച് പിടഞ്ഞ് പൊട്ടിക്കരഞ്ഞ് ഒടുവില്‍ സ്വയം തോറ്റുപോകുന്നവരുണ്ട് നമുക്കിടയില്‍. ഉള്ളിലെവിടെയോ ഉയര്‍ന്ന് പറക്കണമെന്ന് മോഹിക്കുന്നുണ്ടെങ്കിലും തയാറാവാതെ വെല്ലുവിളികള്‍ക്ക് മുന്പില് ജീവിതത്തെ അടയറവുവയ്ക്കുന്ന ചിലര്‍. അത്തരക്കാര്‍ അറിയണം വിനയ് എന്ന ചെറുപ്പക്കാരനെക്കുറിച്ച്.
വിനയ്-യെ കുറിച്ച്...
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളും വീടുകളില്‍ തന്നെ കഴിയുകയാണ്. വീട്ടിലിരിപ്പ് മടുത്ത് തുടങ്ങിയവര്‍ക്ക് സര്‍ഗവാസന വളര്‍ത്താന്‍ അവസരമുണ്ട് ഫ്ളവേഴ്സ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക് അക്കാദമിയില്‍. സംഗീതവും, നൃത്തവും വയലിനുമെല്ലാം ഓണ്‍ലൈനായി പഠിക്കാം. ഇതിനായി ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുകയാണ് ഫ്ളവേഴ്സ് അക്കാദമി ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക്.
പാട്ട്, നൃത്തം, വയലിന് തുടങ്ങിയവ പഠിക്കാനുള്ള അവസരമാണ്...
തലവാചകം വായിക്കുമ്പോള്‍ ഒരല്പം കൗതുകം തോന്നിയേക്കാം. പക്ഷേ സംഗതി സത്യമാണ്. ബസിനകത്തൊരു പൂന്തോട്ടം ഒരുക്കിയ ഡ്രൈവറുണ്ട്. എവിടെയാണെന്നല്ലേ...? മനോഹരമായ പൂന്തോട്ടങ്ങളാല്‍ അലംകൃതമായ, ഇന്ത്യയുടെ ഗാര്ഡന് സിറ്റി എന്ന് അറിയപ്പെടുന്ന ബംഗളുരുവില്‍.
നാരായണപ്പ എന്നാണ് ഈ ഡ്രൈവറുടെ പേര്. പ്രായം 59 വയസ്. താന്‍ ഓടിക്കുന്ന ബസിനകത്താണ് ഈ ഡ്രൈവര്‍ മനോഹരമായ ഒരു കൊച്ചു പൂന്തോട്ടം...
മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിതത്തില്‍ വേദനിക്കുന്ന അനേകര്‍ക്ക് സഹായഹസ്തമൊരുക്കുകയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സുമനസ്സുകളില്‍ നിന്നും സഹായമെത്തുന്നത്.
നാല് മാസം മാത്രം പ്രായമുള്ള കുട്ടിയാണ് ശ്രീദേവ്. അനുദിനം മഹാരോഗത്തോട് പോരാടുകയാണ് ഈ ബാല്യം. ഗുരുതരമായ കുടല് രോഗത്തോടെയായിരുന്നു ശ്രീദേവ് എന്ന കുരുന്നിന്റെ ജനനം തന്നെ. എറണാകുളം മെഡിക്കല്‍...
ഫ്ളവേഴ്സ് ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും 20 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കിയതിന് പിന്നാലെ ഫ്ളവേഴ്സ് വീണ്ടും ചരിത്രം എഴുതുന്നു. 'അനന്തരം' എന്ന പരിപാടിയിലൂടെ. ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഈ വരുന്ന ഞായറാഴ്ച(14/07/2019) രാവിലെ 9 മണി മുതല്‍ പത്ത് മണിക്കൂര്‍ നീളുന്ന തത്സമയ ടിവി കാഴ്ച ഒരുക്കുകയാണ് ഫ്ളവേഴ്സ് ടിവി.
മഹാരോഗങ്ങളോട്...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....