ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് റെക്കോര്‍ഡ് നേടിയൊരാള്‍

February 4, 2021
Carolina Reaper Chili Challenge by Guinness World Records

തലവാചകം വായിക്കുമ്പോള്‍ ചിലരെങ്കിലും ആശ്ചര്യപ്പെട്ടേക്കാം. സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് ചരിത്രത്തില്‍ ഇടം നേടിയിരിയ്ക്കുകയാണ് മൈക്ക് ജാക്ക് എന്ന വ്യക്തി.

കാനഡ സ്വദേശിയാണ് മൈക്ക് ജാക്ക്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലാണ് എരിവുള്ള മുളക് കഴിച്ച് ഇദ്ദേഹം ഇടം നേടിയത്. മൈക്ക് ജാക്ക് മുളക് കഴിയ്ക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്.

Read more: ഇത് അയേഷ; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ്

കരോളീന റിപ്പര്‍ ചില്ലി പെപ്പര്‍ ആണ് മൈക്ക് ജാക്ക് കഴിച്ചത്. ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളകുകളില്‍ ഒന്നാണ് ഇത്. 9.72 സെക്കന്റിനുള്ളില്‍ ഇദ്ദേഹം മൂന്ന് മുളക് കഴിച്ച് തീര്‍ക്കുകയും ചെയ്തു. 2017-ലാണ് കരോളീന റിപ്പര്‍ ചില്ലി പെപ്പറിനെ ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന് സാക്ഷ്യപ്പെടുത്തിയത്.

Story highlights: Carolina Reaper Chili Challenge by Guinness World Records