പാട്ട് വേദിയെ രാഗസാന്ദ്രമാക്കി മേഘ്‌നക്കുട്ടിയും പൊലീസ് മാമനും; വീഡിയോ

February 6, 2021
Meghana sings with a police officer video song

മനോഹരമായ പാട്ടിനൊപ്പം രസകരമായ ചിരി മുഹൂർത്തങ്ങളുമായെത്തി മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ മികച്ച സ്വീകാര്യത നേടിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. നിരവധി കൊച്ചുഗായകരാണ് ടോപ് സിംഗർ പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. കുട്ടിപ്പാട്ടുകാർക്കൊപ്പം നിരവധി അതിഥികളും പാട്ടുവേദിയിൽ എത്താറുണ്ട്. ഇപ്പോഴിതാ പാട്ടുവേദിയിൽ മനോഹരമായ ഗാനവുമായെത്തുന്ന മേഘ്‌നക്കുട്ടിയും പൊലീസ് ഉദ്യോഗസ്ഥനുമാണ് സംഗീത പ്രേമികളുടെ മനം കവരുന്നത്. പാട്ടിനൊപ്പം കുട്ടിവർത്തമാനങ്ങളുമായെത്തി പ്രേക്ഷകരുടെ ഇഷ്ടഗായികമാരിൽ ഒരാളായി മാറിയ കുഞ്ഞുഗായികയാണ് മേഘ്‌നക്കുട്ടി.

മലയാളികൾ എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന ‘പൂനിലാമഴ പെയ്‌തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം’ എന്ന ഗാനമാണ് മേഘ്‌നക്കുട്ടിയും പൊലീസ് മാമനും ചേർന്ന് ആലപിക്കുന്നത്. ‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം പകര്‍ന്നിരിക്കുന്നു. എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേർന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read also:സൂര്യനൊപ്പം ഉണരുന്ന വീട്; വെയിൽ ഉണ്ടെങ്കിൽ ചായയും പലഹാരങ്ങളും റെഡി, കൗതുകമായി ഒരു കുടുംബം

മനോഹരമായ പാട്ടിനൊപ്പം രസകരമായ നിമിഷങ്ങളാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കുട്ടിഗായകർക്കൊപ്പം നിരവധി ഗായകരും സിനിമ മേഖലയിലെ പ്രമുഖരും മറ്റ് കലാകാരന്മാരുമൊക്കെ വേദിയെ മനോഹരമാക്കാൻ എത്താറുണ്ട്.

Story Highlights:Meghana sings with a police officer video song