ആസ്വാദക ഹൃദയംതൊട്ട് സാജന്‍ ബേക്കറിയിലെ വീഡിയോ ഗാനം

February 16, 2021
Saajan Bakery Since 1962 Kaana Dooram Video Song

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന്‍ ബേക്കറി since 1962’ . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജു വര്‍ഗീസിനൊപ്പം ലെനയും ഗണേഷ് കുമാറും രഞ്ജിത മേനോനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും.

ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മനോഹരമായൊരു വീഡിയോ ഗാനം. കാണാ ദൂരം… എന്ന് പേരിട്ടിരിയ്ക്കുന്ന ഗാനമാണ് പുറത്തെത്തിയിരിയ്ക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പ്രീതീ പിള്ള ഗാനം ആലപിച്ചിരിയ്ക്കുന്നു. അനു എലിസബത്ത് ജോസിന്റേതാണ് ഗാനത്തിലെ വരികള്‍.

Read more: അന്ന് അച്ഛനെ പാട്ടിലൂടെ കരയിച്ച ആ മകളാണ് പാട്ടുവേദിയിലെ മിടുക്കി വൈഗാലക്ഷ്മി- ഹൃദയം തൊടുന്ന വീഡിയോ

സംവിധായകന്‍ അരുണിനൊപ്പം അജു വര്‍ഗീസ്, സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബേക്കറിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിയ്ക്കുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്. എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Saajan Bakery Since 1962 Kaana Dooram Video Song