aju varghese

‘സാജൻ ബേക്കറി സിൻസ് 1962’ ഫെബ്രുവരി 12ന് തിയേറ്ററുകളിലേക്ക്

അജു വർഗീസ്-ലെന കൂട്ടുകെട്ടിലെത്തുന്ന ചിത്രം 'സാജൻ ബേക്കറി സിൻസ് 1962'വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ഫെബ്രുവരി 12 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. 2020 ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീളുകയായിരുന്നു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭക്ഷണമാണ് പ്രധാന ഘടകം. സാജൻ ബേക്കറിയുടെ ഇപ്പോഴത്തെ ഉടമകളായ...

ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ ചിത്രം- ‘പൗഡർ സിൻസ് 1905’

ധ്യാൻ ശ്രീനിവാസനും അജു വർഗീസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് . 'പൗഡർ സിൻസ് 1905’. ഫൺ‌ടാസ്റ്റിക് ഫിലിംസ്, ഗീംസ് എന്റർടൈൻമെന്റ്സ് എന്നിവയുടെ ബാനറിൽ അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം, അബ്ദുൽ ഗഫൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‌'ഫൺ‌ടാസ്റ്റിക് ഫിലിംസ്‌ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയാണ് പൗഡർ സിൻസ് 1905 ഫസ്റ്റ് ലുക്ക് പോസ്റ്റർ. സംവിധാനം...

പത്തുവർഷംകൊണ്ടുള്ള മാറ്റം പങ്കുവെച്ച് അജു വർഗീസ്; രസകരമായ കമന്റുകളുമായി ആരാധകർ

സഹനടനായി മലയാള സിനിമയിലേക്കെത്തിയ അജു വർഗീസ് ഇന്ന് നായകനും, നിർമാതാവും, സഹസംവിധായകനുമൊക്കെയാണ്. സിനിമാ യാത്രയിൽ വളരെപ്പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാകാനും അജുവിന്‌ സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ അജു ഇപ്പോഴിതാ, ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്. പത്തുവർഷം കൊണ്ട് രൂപത്തിലുണ്ടായ മാറ്റമാണ് അജു പങ്കുവയ്ക്കുന്നത്. 2010ൽ മലര്‍വാടി ആര്‍ട്സ് ക്ലബ്ബിൽ അഭിനയിച്ചപ്പോഴുള്ള ചിത്രവും 2020 ആയപ്പോഴുള്ള മാറ്റവുമാണ്...

അജു വർഗീസിന്റെ ഇരട്ടക്കുട്ടികൾക്ക് പിറന്നാൾ- ആഘോഷ ചിത്രം പങ്കുവെച്ച് താരം

അജു വർഗീസിന്റെ മൂത്ത മക്കളായ ഇവാനും ജുവാനയ്ക്കും പിറന്നാൾ. പാണ്ട കേക്ക് ഒരുക്കി വളരെ ലളിതമായി മക്കളുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് അജു വർഗീസും അഗസ്റ്റീനയും. പിറന്നാൾ ആഘോഷത്തിന്റെ ചിത്രം അജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. നിരവധി താരങ്ങളും ആരാധകരും ഇവാനും ജുവാനയ്ക്കും പിറന്നാൾ ആശംസിച്ചു. നാലുമക്കളാണ് അജു വർഗീസ്- അഗസ്റ്റീന ദമ്പതികൾക്ക്. ഇരട്ടകളായ ഇവാനും ജുവാനയ്ക്കും കൂട്ടായി...

‘വട്ടൻ ഷമ്മിയോടൊപ്പം ജീവിക്കുന്നതിലും എനിക്കിഷ്ടം സാജൻ ചേട്ടനോടൊപ്പം ജീവിക്കാനാ..’-ചിരിപ്പിച്ച് അജു വർഗീസ്

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ അജു വർഗീസ് സമൂഹമാധ്യമങ്ങളിലെ രസികൻ താരമാണ്. അജുവിന്റെ ഓരോ പോസ്റ്റുകളും രസകരമാണ്. അജു വർഗീസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'സാജൻ ബേക്കറി സിൻസ് 1962'. ചിത്രത്തിലെ ഗാനങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സാജൻ ബേക്കറിയെയും കുമ്പളങ്ങി നൈറ്റ്‌സിനെയും ബന്ധപ്പെടുത്തിയ രസകരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്. കുമ്പളങ്ങി...

‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ റാന്നി’; അജുവിന്റെ ‘സാജന്‍ ബേക്കറി’യിലെ ഗാനം ശ്രദ്ധേയമാകുന്നു

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് അജു വര്‍ഗീസ്. എന്നാല്‍ പിന്നീട് നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയില്‍ താരം ശ്രദ്ധ നേടി. അജു വര്‍ഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാജന്‍ ബേക്കറി since 1962' . അരുണ്‍ ചന്തു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അജു വര്‍ഗീസിനൊപ്പം...

ഓണത്തല്ലുമായി അജു വർഗീസും ലെനയും; സാജൻ ബേക്കറി ഒരുങ്ങുന്നു

കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അജു വർഗീസ്. നായകനായും പ്രതിനായകനായുമെല്ലാം വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ അജു വർഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സാജൻ ബേക്കറി since 1962' . അരുൺ ചന്തു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് അജു വർഗീസ് ആണ്. ബേക്കറിയുടെ...

‘എന്റെ പൊന്നളിയാ നമിച്ചു, ഫ്രിഡ്‌ജിൽ കേറ്റണോ’; ടൊവിനോയുടെ മസിൽ കണ്ട് ഞെട്ടി അജു വർഗീസ്

വെള്ളിത്തിരയിലെ അഭിനയത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ടൊവിനോ തോമസ്. ഫാമിലി, ഫാഷന്‍, ഫിറ്റ്നെസ് തുടങ്ങി എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ടൊവിനോ ഇടയ്ക്കിടെ വർക്ക് ഔട്ട് വീഡിയോയും ഫിറ്റ്നെസ് വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടൊവിനോ തോമസ് പങ്കുവെച്ച...

അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി ‘ആര്‍ട്ടിക്കിള്‍ 21’ ഒരുങ്ങുന്നു

സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ നടനാണ് അജു വര്‍ഗീസ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ആര്‍ട്ടിക്കിള്‍ 21 എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തിയിരുന്നു. ലെനിന്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വോക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ്...

ചലിക്കുന്ന ട്രെഡ് മില്ലില്‍ കയറി അശ്വിന്റെ കിടിലന്‍ നൃത്തം; ലുക്കിലും ഡാന്‍സിലും കമല്‍ഹാസന്‍ എന്ന് സോഷ്യല്‍മീഡിയ

വെള്ളിത്തിരയില്‍ പകര്‍ന്നാടുന്ന കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്രതാരങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ അശ്വിന്റെ ഒരു നൃത്തം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ലുക്കിലും ഡാന്‍സിലും കമല്‍ഹാസനെ ഓര്‍മ്മപ്പെടുത്തുകയാണ് അശ്വിന്‍. ചലിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ട്രെഡ് മില്ലില്‍ കയറിയാണ് അശ്വിന്റെ ഡാന്‍സ് പ്രകടനം. ചുവടുകള്‍ പതറാതെ അതീവ ജാഗ്രതയോടെയാണ് താരം...

Latest News

നീണ്ട 10 മാസങ്ങൾക്ക് ശേഷം ഷൂട്ടിംഗ് തിരക്കിലേക്ക് ചേക്കേറി മമ്മൂട്ടി- വീഡിയോ

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച ചുരുക്കം വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. മാർച്ചിൽ ആരംഭിച്ച ലോക്ക് ഡൗണിന് ശേഷം നീണ്ട പത്തുമാസങ്ങൾ അദ്ദേഹം വീടിനുള്ളിൽ തന്നെ...