ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തില്‍ സുനാമിയിലെ സാമഗരിസ ഗാനം: വീഡിയോ

February 20, 2021
SaMaGaReSa Video Song form movie Tsunami

പ്രേക്ഷകര്‍ക്ക് ചിരി വരുന്നമായി എത്തുന്ന പുതിയ ചിത്രമാണ് സുനാമി. സംവിധായകന്‍ ലാലും ലാല്‍ ജൂനിയറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. പ്രദര്‍ശനത്തിനെത്താനൊരുങ്ങുകയാണ് ചിത്രം. മാര്‍ച്ച് 11 മുതല്‍ ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.

അതേസമയം ശ്രദ്ധ നേടുകയാണ് സുനാമിയിലെ മനോഹരമായ ഒരു ഗാനം. ചിത്രത്തിലെ സാമഗരിസ എന്ന വീഡിയോഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. ഇന്നസെന്റും മുകേഷും അജു വര്‍ഗീസുമൊക്കെയുള്ള ഗാനരംഗം രസകരമാണ്. ഇന്നസെന്റ്, ലാല്‍, മുകേഷ്, സുരേഷ് കൃഷ്ണ, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, ഉണ്ണി കാര്‍ത്തികേയന്‍, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത.് ലാലിന്റേതാണ് ഗാനത്തിലെ വരികള്‍. ഇന്നസെന്റ്, യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിയ്ക്കുന്നത്.

Read more: സ്വന്തം കുടുംബത്തെ രക്ഷിക്കുമെന്ന് ശപഥമെടുത്തിറങ്ങിയ ജോര്‍ജ്ജുകുട്ടി മിടുക്കനാണ്; മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രവും- ദൃശ്യം 2 റിവ്യൂ….

പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രത്തിന്റെ നിര്‍മാണം. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്‍, സിനോജ് വര്‍ഗീസ്, സ്മിനു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു.

Story highlights: SaMaGaReSa Video Song form movie Tsunami