റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം നായികയായി സാനിയ ഇയ്യപ്പനും

തിരുവനന്തപുരത്ത് റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ദുൽഖർ സൽമാനും ഡയാന പെന്റിയും. ഇവർക്കൊപ്പം പ്രധാന വേഷത്തിൽ എത്തുകയാണ് നടി സാനിയ ഇയ്യപ്പൻ. ടീമിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് സാനിയയും സിനിമയിൽ വേഷമിടുന്ന വിവരം പങ്കുവെച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാനിൽ നിന്ന് ലഭിച്ച സമ്മാനത്തിന്റെ വീഡിയോയും സാനിയ ഇയ്യപ്പൻ പങ്കുവെച്ചിട്ടുണ്ട്.

നടൻ മനോജ് കെ ജയനും ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തിന്റെ ഭാഗമാണ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി എത്തുന്നത് ബോളിവുഡ് നടി ഡയാന പെന്റിയാണ്. ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് വേഫയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. 

അതേസമയം, ‘ഹൗ ഓൾഡ് ആർ യു?’ എന്ന ചിത്രത്തിലൂടെ ജനപ്രിയനായ റോഷൻ ആൻഡ്രൂസ് ആദ്യമായി ദുൽഖർ സൽമാനുമായി ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ പ്രതി പൂവൻകോഴിയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത അവസാന ചിത്രം.

Read More: കേരളത്തില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

ദുൽഖർ സൽമാൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘കുറുപ്പ്’. കാജൽ അഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവർക്കൊപ്പം അഭിനയിക്കുന്ന ‘ഹേ സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Story highlights- Saniya Iyappan joins the cast of the Dulquer Salmaan-Diana Penty starrer