കുഞ്ഞുകുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകര്‍ന്ന് അധ്യാപിക ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ: വീഡിയോ

February 11, 2021
Teacher’s affirmation song for students

ആത്മവിശ്വാസം ഓരോരുത്തര്‍ക്കും നല്‍കുന്ന കരുത്ത് ചെറുതല്ല. ചെറുപ്പകാലം മുതല്‍ ലഭിയ്ക്കുന്ന ആത്മവിശ്വാസം ഓരോ കുട്ടികളുടേയും മാനസിക വളര്‍ച്ചയിലും സഹായകരമാകാറുണ്ട്. കിന്‍ര്‍ഗാര്‍ട്ടനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപിക നല്‍കുന്ന ആത്മവിശ്വാസത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

കുട്ടികള്‍ക്ക് ഒരു പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയാണ് ഈ അധ്യാപിക. പ്രതിജ്ഞയില്‍ നിറയുന്നതാകട്ടെ ആത്മവിശ്വാസം പകരുന്ന വാക്കുകളും. ‘ഞാന്‍ ശക്തനാണ്. കഴിവുള്ളയാളാണ്, ഞാന്‍ സമര്‍ത്ഥനാണ്. ഞാന്‍ വളരെയേറെ സവിശേഷതകളുള്ള ആളാണ്. എനിക്ക് വിജയങ്ങള്‍ നേടാനാകും’ എന്നിങ്ങനെയാണ് അധ്യാപിക ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞാ വാചകങ്ങള്‍.

Read more: മഞ്ഞുകാലത്ത് വളർത്തുനായക്ക് ഓടിക്കളിക്കാൻ റേസിംഗ് ട്രാക്ക് ഒരുക്കി ദമ്പതികൾ- ഹൃദ്യമായ വീഡിയോ

മോണിക്ക വാട്ടേഴ്‌സ് എന്നാണ് ഈ അധ്യാപികയുടെ പേര്. എല്ലാ ദിവസവും ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് ഇവര്‍ ഇത്തരത്തില്‍ പ്രതിജ്ഞാ വാചകം കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കുന്നു. കുട്ടികളാകട്ടെ ഉയര്‍ന്ന സ്വരത്തില്‍ അത് ഏറ്റു ചൊല്ലുന്നു. വില്‍ ഐ ആം എന്ന അമേരിക്കന്‍ റാപ്പിന്റെ ഐആം എന്ന ഗാനത്തില്‍ നിന്നുള്ള വരികളാണ് പ്രതിജ്ഞാ വാചകമായി അധ്യാപിക വിദ്യാര്‍ത്ഥികല്‍ക്ക് ചൊല്ലിക്കൊടുക്കുന്നത്.

Story highlights: Teacher’s affirmation song for students