വേഷപ്പകര്‍ച്ചയില്‍ തങ്കച്ചനെ വെല്ലാന്‍ ആളില്ല; സ്റ്റാര്‍ മാജിക്കില്‍ ഡോറയുടെ പ്രയാണം: വൈറല്‍ വീഡിയോ

February 16, 2021
Thankachan Vithura as cartoon character Dora in Star Magic

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. ഓരോ എപ്പിസോഡുകളിലും ചിരി നിറയ്ക്കുന്ന നിരവധി നര്‍മ്മ മുഹൂര്‍ത്തങ്ങളും സ്റ്റാര്‍ മാജിക് വേദിയില്‍ അരങ്ങേറാറുണ്ട്.

വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിയ്ക്കുന്ന താരമാണ് തങ്കച്ചന്‍. പ്രേക്ഷകര്‍ സ്‌നേഹത്തോടെ തങ്കൂ എന്ന വിളിയ്ക്കുന്ന താരം അതിശയിപ്പിയ്ക്കുന്ന പ്രകടനങ്ങളാണ് കാഴ്ച വയ്ക്കാറുള്ളത്. സ്റ്റാര്‍ മാജിക്ക് വേദിയില്‍ കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറയായി എത്തിയപ്പോഴും തങ്കച്ചന്‍ സമ്മാനിച്ചത് രസകരമായ നിമിഷങ്ങള്‍ തന്നെയാണ്.

Read more: വേറിട്ടൊരു തിരുവാതിരകളിയുമായി ചിരിപടർത്തി ദമ്പതിമാർ- രസകരമായ വീഡിയോ

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ തങ്കച്ചനെ പ്രേക്ഷകരും ഹൃദയത്തിലേറ്റി.

Story highlights: Thankachan Vithura as cartoon character Dora in Star Magic