ജാനകിയമ്മയുടെ പാട്ടുമായെത്തി ആസ്വാദക ഹൃദയങ്ങൾ തൊട്ട് ദേവൂട്ടി; അതിമനോഹരം ഈ ആലാപന മികവ്

Devananda top singer video

സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായെത്തി പ്രേക്ഷകരുടെ ഇഷ്ടപരിപാടിയായി മാറിയതാണ് ടോപ് സിംഗർ. ആലാപനമികവിനപ്പുറം നിഷ്കളങ്കത നിറഞ്ഞ സംസാരം കൊണ്ടും കുട്ടി കുറുമ്പുകളുടെ കളിയും ചിരിയുംകൊണ്ട് ടോപ് സിംഗർ വേദി ഏറെ മനോഹരമാണ്. ഇപ്പോഴിതാ മലയാളികളുടെ ഇഷ്ടഗാനവുമായെത്തി ആസ്വാദക ഹൃദയങ്ങൾ കവരുകയാണ് ദേവനന്ദ എന്ന കൊച്ചുപാട്ടുകാരി.

എസ് ജാനകിയുടെ സ്വരമാധുരിയിലൂടെ ആസ്വാദക ഹൃദയങ്ങൾ തൊട്ട ‘ജലശംഖുപുഷ്പം ചൂടും കടലോര തീരം’ എന്ന പാട്ടുമായാണ് ദേവൂട്ടി ഇത്തവണ ടോപ് സിംഗർ വേദിയിൽ എത്തിയത്. ബിച്ചു തിരുമലയുടെ വരികൾക്ക് എ ടി ഉമ്മർ സംഗീതം നൽകിയ ഈ ഗാനം അഹിംസ എന്ന ചിത്രത്തിലേതാണ്. പാട്ടുപ്രേമികളുടെ സ്നേഹം കവർന്ന ഈ ഗാനം വളരെ മനോഹരമായാണ് ദേവൂട്ടി ആലപിച്ചത്.

ടോപ് സിംഗർ വേദിയിലെ ജഡ്ജസിന്റെയും സംഗീത പ്രേമികളുടെയും ഹൃദയം കവർന്ന ആലാപനമികവിന് നിറഞ്ഞ കൈയടിയാണ് ഈ വേദിയിൽ നിന്നും ലഭിച്ചത്.

Read also: കളർ ചോക്കും കരിപച്ചിലയുംകൊണ്ട് മതിലുകളിൽ മനോഹര ചിത്രങ്ങൾ വിരിയിച്ച അത്ഭുതകലാകാരൻ സദാനന്ദൻ…

പാട്ടിനൊപ്പം കളിയും ചിരിയുമായി ഒരു കൂട്ടം കുട്ടി കുറുമ്പുകൾ ഒന്നിക്കുന്ന വേദിയാണ് ടോപ് സിംഗർ. ഇതിനോടകം നിരവധി ആരാധകരെ നേടിയെടുത്ത കുട്ടികുറുമ്പുകളാണ് പാട്ട് വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്.

Story Highlights: Devananda top singer video