ചികിത്സയ്ക്കായി മൃഗാശുപത്രിയിലേക്ക് തനിയെ വന്ന് തെരുവുനായ; കണ്ടെത്തിയത് ഗുരുതരമായ രോഗവും

March 26, 2021
Dog came to the veterinary hospital for his own treatment

സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും അതിശയിപ്പിക്കുന്ന പല ദൃശ്യങ്ങളും ഇടം പിടിക്കാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തിലാണ് ഇത്തരം കാഴ്ചകള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നതും. അല്‍പം കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഒരു മൃഗാശുപത്രിയിലേക്ക് ചികിത്സയ്ക്കായി സ്വയം എത്തിയ തെരുവ് നായയുടേതാണ് ഈ ദൃശ്യങ്ങള്‍. കാലിനേറ്റ പരിക്കുമായാണ് തെരുവുനായ ആശുപത്രിയിലെത്തിയത്. അല്‍പം തിരക്കുള്ള ആശുപത്രിയിലേയ്ക്ക് തനിയെ എത്തുകയായിരുന്നു നായ. നായയെ കണ്ടപ്പോള്‍ ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ സമീപത്തേയ്ക്ക് ചെന്നു. ഉടനെ നായ കാല് ഉയര്‍ത്തി പരിക്ക് കാണിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Read more: ‘മേരി’; ജനരോക്ഷത്തെ തുടര്‍ന്ന് തൂക്കിലേറ്റപ്പെട്ട ആന

മുറിവ് പരിശോധിച്ച ശേഷം മരുന്ന് വയ്ക്കാനായി അകത്തെ മുറിയിലേക്ക് ചെല്ലാന്‍ നായയോട് ആവശ്യപ്പെട്ടപ്പോള്‍ മടികൂടാതെ നായ അകത്തെ മുറിയിലേക്ക് പോകുന്നുണ്ട്. എന്നാല്‍ തുര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ നായയുടെ ശരീരത്തില്‍ കാന്‍സറിന് കാരണമാകുന്ന ട്യൂമറുകളുണ്ടെന്ന് കണ്ടെത്തി. കീമോയടക്കമുള്ള ചികിത്സ പുരോഗമിക്കുകയാണ്. രോഗം ഭേദമായി കഴിയുമ്പോള്‍ ഈ നായയെ ദത്തു നല്‍കാനാണ് മൃഗാശുപത്രി അധികൃതരുടെ തീരുമാനം.

Story highlights: Dog came to the veterinary hospital for his own treatment