പ്രായമൊക്കെ വെറും നമ്പറല്ലേ; ഊഞ്ഞാലില്‍ ‘മലക്കംമറിച്ചില്‍ അഭ്യാസ’വുമായി വയോധികന്‍: വൈറല്‍ കാഴ്ച

March 22, 2021
Elderly man performs stunt on swing

ചിലരെ കണുമ്പോള്‍ നാം പലപ്പോഴും പറയാറുണ്ട് പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന്. ശരിയാണ് പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട് പലരും നമ്മെ അതിശയിപ്പിയ്ക്കാറുണ്ട്. ഇത്തരക്കാര്‍ സമൂഹമാധ്യമങ്ങളില്‍ വളരെ വേഗത്തിലാണ് ശ്രദ്ധ ആകര്‍ഷിക്കുന്നതും.

പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന് തോന്നിപ്പിയ്ക്കുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഊഞ്ഞാലില്‍ തകര്‍പ്പന്‍ അഭ്യാസം നടത്തുന്ന ഒരു വയോധികന്റേതാണ് ഈ വിഡിയോ. ആസ്വദിച്ച് ഊഞ്ഞാലാടുകയാണ് ഇദ്ദേഹം. എന്നാല്‍ ഊഞ്ഞാലാട്ടം അവസാനിപ്പിയ്ക്കുന്നതിലാണ് കൗതുകം. അതായത് ഒരു തകര്‍പ്പന്‍ മലക്കംമറിച്ചിലിലൂടെ.

Read more: മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം; റിലീസിന് തയാറെടുത്ത് മഞ്ജു വാര്യരുടെ ‘ചതുര്‍മുഖം’

യൗവനത്തിന്റെ ചുറുചുറുക്കോടെയാണ് ഈ വയോധികന്‍ ഊഞ്ഞാലില്‍ അഭ്യാസം കാട്ടുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു ഈ കാഴ്ച. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകംതന്നെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. വയോധികന്റെ നിഷ്‌കളങ്കതയും മെയ്-വഴക്കവും പ്രശംസിക്കുന്നവരും ഏറെയാണ്.

അതേസമയം സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. ഇത്തരം കാഴ്ചകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിയ്ക്കാറുള്ളതും.

Story highlights: Elderly man performs stunt on swing