‘ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും വലുതാകും’; കുട്ടിപ്പാട്ടിന് രസികന്‍ ആക്ഷന്‍സുമായി അനുശ്രീ

March 18, 2021
Funny dance video by actress Anusree

സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പംതന്നെ മറ്റ് വിശേഷങ്ങളും താരങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ചലച്ചിത്രതാരം അനുശ്രീ. ഇടയ്ക്കിടെ രസകരങ്ങളായ വിഡിയോകള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും സുരേഷ് ഗോപിയുടേയും മാസ്റ്റര്‍പീസ് സ്റ്റൈലുകള്‍ താരം അനുകരിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും ഒരു രസകരമായ വിഡിയോയുമായെത്തിയിരിയ്ക്കുകയാണ് അനുശ്രീ. ‘ഒരുനാള്‍ ഞാനും ഏട്ടനെ പോലെ വളരും വലുതാകും’ എന്ന പരസ്യഗാനത്തിനാണ് താരം രസകരമായ വേര്‍ഷനൊരുക്കിയിരിയ്ക്കുന്നത്. ബ്രിട്ടാനിയ മില്‍ക്ക് ബിക്കീസിന്റെ ശ്രദ്ധേയമായ പരസ്യഗാനമാണ് ഇത്.

Read more: പ്രണയാര്‍ദ്ര സംഗീതത്തിന് ഭാര്യയ്‌ക്കൊപ്പം മനോഹരമായി ചുവടുവെച്ച് ക്രിക്കറ്റ്താരം ജസ്പ്രീത് ബുംറ

അതേസമയം മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി. റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story highlights: Funny dance video by actress Anusree