കൈയില്‍ വാക്‌സിനുമായി നില്‍ക്കുന്ന മുയല്‍; ഇത് മധുരത്തിനൊപ്പം പ്രതീക്ഷയും പകരുന്ന ചോക്ലേറ്റുകള്‍

March 13, 2021
Hungarian Chocolatier's Vaccine Bunnies

വര്‍ഷം ഒന്നു കഴിഞ്ഞു കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുരോഗമിയ്ക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ മഹാമാരിയില്‍ നിന്നുമുള്ള അതിജീവനത്തിന് കൂടുതല്‍ പ്രതീക്ഷ പകരുന്നു.

ശ്രദ്ധ നേടുകയാണ് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ തീമില്‍ തയാറാക്കിയിരിയ്ക്കുന്ന ചില ചോക്ലേറ്റുകളുടെ ചിത്രങ്ങള്‍. കൈയില്‍ പ്രതിരോധ വാക്‌സിന്റെ സിറിഞ്ചുമായി നില്‍ക്കുന്ന രൂപത്തിലാണ് ഈ ചോക്ലേറ്റുകള്‍ തയാറാക്കിയിരിയ്ക്കുന്നത്. പ്രശസ്ത ഹംഗേറിയന്‍ ഷെഫായ ലാസ്ലോ റിമോസിയാണ് കൗതുകം നിറയ്ക്കുന്ന ഈ ചോക്ലേറ്റുകളുടെ സൃഷ്ടാവ്.

Read more: പ്രായം 4600 കോടി വര്‍ഷം; ഭൂമിയേക്കാള്‍ പഴക്കമുള്ള ഉല്‍ക്ക

ഇക്കഴിഞ്ഞ ക്രിസ്മസ്‌ക്കാലത്ത് മാസ്‌ക് ധരിച്ചു നില്‍ക്കുന്ന സാന്താക്ലോസിന്റെ രൂപത്തിലുള്ള ചോക്ലേറ്റുകള്‍ തയാറാക്കിയും റിമോസി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് വാക്‌സിനുമായി നില്‍ക്കുന്ന മുയല്‍ ചോക്ലേറ്റുകളുടെ പിറവി. ക്രിസ്മസ്സിന് തയാറാക്കിയ മാസ്‌ക് ധരിച്ച സാന്താക്ലോസിനെപ്പോലെതന്നെ വാക്‌സിനുമായെത്തിയ മുയല്‍ ചോക്ലേറ്റിനും മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.

Story highlights: Hungarian Chocolatier’s Vaccine Bunnies