മുഖ്യകഥാപാത്രങ്ങളായി ജോജു ജോർജും പൃഥ്വിരാജും; ‘സ്റ്റാർ’ ഒരുങ്ങുന്നു

March 6, 2021
Prithviraj and Joju Starring New Movie Star directed by jomin d silva

മലയാളത്തിന്റെ ഇഷ്ടതാരങ്ങളായ ജോജു ജോർജും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. ‘സ്റ്റാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡോമിൻ ഡി സിൽവയാണ്. പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ ഒരുക്കുന്ന ചിത്രമാണ് സ്റ്റാർ. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. ഷീലു എബ്രഹാമാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.

എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ചിത്രം ഏപ്രിലിൽ തിയേറ്ററിൽ പ്രദർശനത്തിനെത്തും.

Read also: കൊറോണ ജീവിതം മാറ്റിമറിച്ചു; സ്വപ്നങ്ങളെ പാതിവഴിയിൽ ഉപേക്ഷിച്ച് പലഹാരം വിൽക്കാൻ ഇറങ്ങിയ ദേശീയ അമ്പെയ്ത്ത് താരം…

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് പൃഥ്വിരാജ്. കോള്‍ഡ് കേസ് എന്ന ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ഒരു ചിത്രം. എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന . ‘കുരുതി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യരാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി അണിയറയിൽ ഒരുങ്ങുന്നത്. സംവിധായകൻ ജോൺ പോൾ ജോർജിന്റെ പുതിയ ചിത്രത്തിലും നായകനായി വേഷമിടുന്നത് പൃഥ്വിരാജാണ്.

Read also:തലതിരിഞ്ഞ് ചിത്രങ്ങൾ വരച്ച് അമൃത്; അത്ഭുത കലാകാരനെ തേടിയെത്തിയത് നിരവധി റെക്കോർഡുകൾ

വെള്ളിത്തിരയിൽ തിരക്കുള്ള താരമായ ജോജു നായകനാകുന്ന നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. നായാട്ട്, പീസ്, മധുരം, ജില്ലം പെപ്പരെ തുടങ്ങിയവയാണ് ജോജു അഭിനയിക്കുന്ന സിനിമകൾ.

Story Highlights: Prithviraj and Joju Starring New Movie Star directed by jomin d silva