കളിയാക്കാന്‍ ഇനി കഴുതരാഗം എന്ന് പറയേണ്ട; ദാ കേട്ടുനോക്കൂ നല്ല ഒന്നാന്തരം കഴുതരാഗം: വൈറല്‍ വിഡിയോ

March 19, 2021
Singing donkey video goes viral in Internet

ചിലര്‍ പാടുമ്പോള്‍ തമാശയ്ക്ക് ‘അയ്യേ കേള്‍ക്കാന്‍ കഴുതരാഗം പോലെ ഉണ്ടല്ലോ’ എന്ന് പലപ്പോഴും നമ്മളില്‍ പലരും പറയാറുണ്ട്. കഴുതയ്ക്ക് താളബോധം ലവലേശം ഇല്ലെന്നാണ് പൊതുവേയുള്ള സംസാരം. എന്നാല്‍ ഇത്തരം ധാരണകളെയാല്ലാം മാറ്റിമറിയ്ക്കുന്ന ഒരു രസികന്‍ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

സാക്ഷാല്‍ കഴുതരാഗത്തിന്റെ വിഡിയോ. സമീപത്തു നിന്നും ഒരു യുവതി വയലിന്‍ വായിക്കുമ്പോള്‍ അതിന്റെ താളത്തിന് അനുസരിച്ച് ശബ്ദമുണ്ടാക്കുകയാണ് കഴുത. നിരവധിപ്പേരാണ് ഈ രസികന്‍ കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും.

Read more: ‘എങ്കയോ പാത്ത മാതിരി’; ടിവിയില്‍ അച്ഛന്റെ പാട്ട് കൗതുകത്തോടെ ആസ്വദിച്ച് മകന്‍: മനോഹരനിമിഷം പങ്കുവെച്ച് കൈലാസ് മേനോന്‍

അതേസമയം സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. ഇത്തരം കാഴ്ചകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സൈബര്‍ ഇടങ്ങളില്‍ ലഭിയ്ക്കാറുള്ളതും.

Story highlights: Singing donkey video goes viral in Internet