ദൃശ്യം 2 കന്നഡയിലേക്ക്- മീനയുടെ വേഷത്തിൽ നവ്യ നായർ

April 13, 2021

മലയാളത്തിൽ സൂപ്പർ ഹിറ്റായ ദൃശ്യം 2 കന്നഡയിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗവും കന്നഡയിൽ ഒരുങ്ങിയിരുന്നു. രവിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്. ദൃശ്യ 2 എന്നാണ് പേര്. ഇ ഫോർ എന്റർടൈന്റ്‌മെന്റ്സ് ആണ് നിർമാണം ചിത്രീകരണം ഈ മാസം ആരംഭിക്കും.

ആദ്യഭാഗത്തിൽ വേഷമിട്ടവർ തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. നവ്യ നായരായിരുന്നു മീനയുടെ വേഷത്തിൽ എത്തിയത്. ആശ ശരത് അതേവേഷത്തിൽ എത്തുന്നു. സിദ്ദിഖ് അവതരിപ്പിച്ച വേഷത്തിൽ പ്രഭുവാണ് എത്തുന്നത്. മുരളി ഗോപിയുടെ വേഷം അവതരിപ്പിക്കുന്നതാരെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

അതേസമയം, ജീത്തു ജോസഫ് ആണ് തെലുങ്ക് റീമേക്കിന്റെയും സംവിധാനം നിര്‍വഹിയ്ക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വെങ്കടേഷ് ദഗുബാട്ടിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മീന, നദിയ മൊയ്തു, എസ്തര്‍ അനില്‍, കൃതിക ജയകുമാര്‍, കാസി വിശ്വനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Read More: ആസിഫ് അലി- രാജീവ് രവി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘കുറ്റവും ശിക്ഷയും’ റിലീസിനൊരുങ്ങുന്നു

അതേസമയം ദൃശ്യം 2 ല്‍ കൈയടി നേടിയ ഐജി തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രത്തെ സമ്പത്ത് ആയിരിക്കും തെലുങ്കില്‍ അവതരപ്പിയ്ക്കുക. മലയാളത്തില്‍ മുരളി ഗോപി അനശ്വരമാക്കിയ തോമസ് ബാസ്റ്റിന്‍ എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story highlights- drishyam 2 kannada remake