ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബിയായി കുഞ്ചാക്കോ ബോബന്‍; മുഖത്തെ മാസ്കിന്‍റെ പിന്നിലെ കഥ പറഞ്ഞ് നിഴല്‍ സിനിമയിലെ രംഗം

April 15, 2021
John Baby and the Mask Story from Nizhal

കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് നിഴല്‍. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ചിത്രത്തിലെ ചെറിയൊരു രംഗം അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനാണ് ഈ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്നത്. സൈജു കുറുപ്പും ഈ രംഗത്തുണ്ട്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഐസിന്‍ ഹാഷും നിഴലില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കുറ്റാന്വേഷണ സ്വഭാവമുള്ള ചിത്രമാണ് നിഴല്‍. എഡിറ്റിങ്ങിലൂടെ ചലച്ചിത്രോലകത്ത് ശ്രദ്ധ നേടിയ അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് നിഴല്‍.

Read more: ‘ബ്ലൂ ജാവ’ സിംപിളാണ്, ടേസ്റ്റിയുമാണ്; ഐസ്ക്രീം രുചിയുമായി വിസ്മയിപ്പിച്ച് നീലനിറമുള്ള വാഴപ്പഴം

എസ് സഞ്ജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ദീപക് ഡി മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആന്റോ ജോസഫ്, അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: John Baby and the Mask Story from Nizhal