‘വെറുപ്പ് ഒരുതരി മതി, അതൊരു തീയായ് ആളിക്കത്തും’; കുരുതി ടീസര്‍

April 3, 2021
Kuruthi Official Teaser

സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തും മുന്‍പേ ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ടീസറുകളും ട്രെയ്‌ലറുമെല്ലാം ശ്രദ്ധ നേടാറുണ്ട്. പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥപാത്രമായെത്തുന്ന കുരുതി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. അഭിനയമികവില്‍ അതിശയിപ്പിക്കുകയാണ് താരം.

മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നിഗൂഢതകള്‍ നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നു. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

Read more: ഇങ്ങനെയൊരു ചുഴലിക്കാറ്റ് മുന്‍പ് കണ്ടിട്ടുണ്ടാകില്ല; ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ റെയ്ന്‍ഡീറുകള്‍ ഒരുക്കുന്ന ‘സൈക്ലോണ്‍’: അപൂര്‍വ ആകാശദൃശ്യം

‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്ക്കെത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത് ജേക്സ് ബിജോയ് ആണ്. കുരുതി എന്ന ചിത്രത്തില്‍ അസാധാരണവും ഉജ്ജ്വലവുമായ സംഗീതമുണ്ടെന്ന് പൃത്വിരാജ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

Story highlights: Kuruthi Official Teaser