കൽപ്പനയും ജഗതിയും റാസ്‌പുടിന് ചുവടുവെച്ചാൽ; രസകരമായ വിഡിയോ

April 13, 2021

കേരളത്തിൽ തരംഗമാകുന്നത് മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും നൃത്തമാണ്. റാസ്‌പുടിൻ ഗാനത്തിനൊപ്പം തകർപ്പൻ ചുവടുകളുമായി ഇവർ ഹൃദയങ്ങൾ കീഴടക്കി. റാസ്പുടിൻ ഗാനത്തിന് ചുവടുവെച്ച് നിരവധി ആളുകൾ രംഗത്തെത്തി. ഇപ്പോഴിതാ, ശ്രദ്ധനേടുന്നത് ജഗതി ശ്രീകുമാറിന്റെയും കൽപ്പനയുടെയും റാസ്പുടിൻ നൃത്തമാണ്.

നടൻ അജു വർഗീസാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കൽപ്പനയും ജഗതിയും ഒരു സിനിമയിൽ ചെയ്ത നൃത്തത്തിന് റാസ്പുടിൻറെ അകമ്പടി ഒരുക്കുകയായിരുന്നു. രസകരവും അതോടൊപ്പം ചടുലവുമായ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാവുകയാണ്.

എം ബി ബി എസ് വിദ്യാർത്ഥികളായ ജാനകിയും നവീനും റാസ്പുടിൻ ഗാനത്തിന് ചുവടുവെച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു. പഠനത്തിനിടയിൽ വീണുകിട്ടിയ സമയത്ത് ആശുപത്രി വരാന്തയിലും മറ്റുമായി മെഡിക്കൽ യൂണിഫോമിൽ ഇവർ നൃത്തം ചെയ്തത് വളരെ വേഗത്തിൽ വൈറാലായി മാറി. സമൂഹമാധ്യമങ്ങളിലും ടെലിവിഷനിലുമെല്ലാം ജാനകിയും നവീനും നിറസാന്നിധ്യമായി.

Read More: ആസിഫ് അലി- രാജീവ് രവി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘കുറ്റവും ശിക്ഷയും’ റിലീസിനൊരുങ്ങുന്നു

 എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ജാനകി. നവീന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും. വയനാട് സ്വദേശിയാണ് നവീന്‍. തിരുവനന്തപുരം സ്വദേശിയാണ് ജാനകി.ഇരുവർക്കും അഭിനന്ദനവുമായി നിരവധിപേർ രംഗത്ത് വന്നിരുന്നു

Story highlights- rasputin dance jagathy and kalpana